പി.കെ കൃഷ്ണദാസ് | ഫയൽ ഫോട്ടോ : അജിത് പനച്ചിക്കൽ| മാതൃഭൂമി
ആലപ്പുഴ : ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി നിയമനത്തില്‍ വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി ബിജെപി . പി. കെ കൃഷ്ണദാസ് കണിച്ചു കുളങ്ങരയിലെ വസതിയിലെത്തി വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി.
രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു എന്ന വ്യക്തമാക്കിയ കൃഷ്ണ ദാസ് വിസി നിയമനത്തില്‍ ലീഗ് നിലപാടിനെ വിമര്‍ശിച്ചു. ബിജെപി വെള്ളാപ്പള്ളിയെ പിന്തുണക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.
'കെ.ടി ജലീലിന്റെ മതപരമായ അജണ്ടയാണ് വോട്ട് ബാങ്ക് മുന്നില്‍ കണ്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വവും നടപ്പിലാക്കിയത്. അതിനെ കോണ്‍ഗ്രസ്സും അനുകൂലിക്കുന്നു. മുസ്ലിം ലീഗിന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി മൊഹബത്തുണ്ട് എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്', കൃഷ്ണദാസ് പറഞ്ഞു.
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വെള്ളാപ്പള്ളി നടേശന് വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം.
പാലാരിവട്ടം പാലം വിഷയത്തിലടക്കം ലീഗും സര്‍ക്കാറും ഒത്തുകളിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞതില്‍ ന്യായമുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.
content highlights: PK Krishnadas meets Vellappally nadeshan, BJP JDS alliance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..