തീപിടിത്തമുണ്ടായ ട്രെയിൻ, പികെ കൃഷ്ണദാസ്
കണ്ണൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന്റെ തുടര്‍ച്ചയാണ് കണ്ണൂരിലെ തീപിടിത്തമെന്ന് റെയില്‍വെ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി കേരള പോലീസ് എത്രയും വേഗം കേസ് എന്‍.ഐ.എയ്ക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മാത്രം എന്തുകൊണ്ട് ട്രെയിനില്‍ തീപിടിത്തമുണ്ടാകുന്നുവെന്നും ഇത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുമുമ്പും കണ്ണൂരില്‍ അട്ടിമറി നടന്നിട്ടുണ്ട്. റെയില്‍വേ സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ ഒരു ബോഗി പൂര്‍ണമായും കത്തി നശിച്ചിരുന്നു. എലത്തൂരില്‍ തീവെച്ച അതേ ട്രെയിനാണ് ഇതെന്നതും സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. തീപടരുന്നതിന് തൊട്ടുമുമ്പ് ട്രെയിനില്‍ ഒരാള്‍ കയറുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.
Content Highlights: pk krishnadas comments in kannur train fire incident
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..