ലോകായുക്തയുടെ പല്ല് പറിച്ചാല്‍ പോര, പട്ടിയുടെ പല്ല് പറിക്കണം; തെരുവുനായ വിഷയത്തില്‍ പി.കെ.ബഷീര്‍ 


പി.കെ.ബഷീർ

തിരുവനന്തപുരം: തെരുവുനായ ശല്യം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. തെരുവുനായ്ക്കള്‍ കാരണം റോഡിലിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് പി.കെ.ബഷീര്‍ എംഎല്‍എ. പറഞ്ഞു. മനുഷ്യനെ പട്ടി കടിച്ചാല്‍ വാര്‍ത്തയല്ല, പട്ടിയെ മനുഷ്യന്‍ കടിച്ചാലാണ് ഇപ്പോള്‍ വാര്‍ത്ത. പട്ടിയെ മനുഷ്യന്‍ കടിക്കേണ്ട അവസ്ഥയിലേക്കാണ് നമ്മുടെ സംസ്ഥാനം എത്തിയിരിക്കുന്നത്. ലോകായുക്തയുടെ പല്ല് പറിച്ചതുപോലെ നായ്ക്കളുടെ പല്ല് പറിക്കണമെന്നും പി.കെ.ബഷീര്‍ ആവശ്യപ്പെട്ടു.

നായശല്യം കാരണം ബസ് കാത്തുനില്‍ക്കാന്‍ കഴിയുന്നില്ല, മാര്‍ക്കറ്റില്‍ പോകാന്‍ കഴിയുന്നില്ല. നിയമസഭാ സമുച്ഛയത്തിലും എം.എല്‍.എ. ക്വാട്ടേഴ്‌സിലും സെക്രട്ടറിയേറ്റിലും നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. നായകള്‍ക്ക് വന്ധ്യംകരണം നടത്തുന്നുണ്ട്. പക്ഷേ, അവ തൊള്ള കൊണ്ടാണ് കടിക്കുന്നത്. വന്ധ്യംകരണം നടത്തിയാല്‍ അവ പ്രസവിക്കില്ല എന്നേയുള്ളൂ എന്നും പി.കെ.ബഷീര്‍ പറഞ്ഞു.

ഗുണമേന്മ നോക്കാതെയാണ് കെ.എം.സി.എല്‍. വാക്‌സിനു ഓര്‍ഡര്‍ കൊടുത്തത്. വാക്‌സിന്‍ ഉല്‍പാദിപ്പിച്ച് 40 ദിവസം കഴിഞ്ഞ് വേണം വാക്‌സിന്‍ വാങ്ങാന്‍. എന്നാല്‍ അടിയന്തരമായി കെ.എം.സി.എല്‍. എത്തിക്കാന്‍ ശ്രമിച്ചു. എന്തെങ്കിലും സംഭവിച്ചാല്‍ തങ്ങള്‍ ഉത്തരവാദിയല്ലെന്ന് പറഞ്ഞാണ് കമ്പനി പരിശോധന കൂടാതെ വാക്‌സിന്‍ അയച്ചത്. ജനങ്ങള്‍ക്ക് വാക്‌സിനില്‍ ഒരു വിശ്വാസമുള്ളതാണ്‌. അറിഞ്ഞുകൊണ്ട് ജനങ്ങള്‍ക്ക് ഈ വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ തയാറായത് എന്തിനാണെന്നും പി.കെ. ബഷീര്‍ ചോദിച്ചു.

നായയെ കൊല്ലാനൊന്നും പറയുന്നില്ല, അതുപറഞ്ഞ് ഇനി വിവാദം ആകണ്ട. വന്ധ്യംകരണം നടത്തണം. പിന്നെ അത് കടിക്കുന്നതിനുള്ള പ്രതിവിധി കാണണം. ലോകായുക്തയുടെ പല്ല് പറിച്ചാല്‍ പോര, പട്ടിയുടെ പല്ല് പറിക്കണം. അതിനാണ് നിയമം ഉണ്ടാക്കേണ്ടതെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: PK Basheer on street dog issue in niyamasabha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented