പി.കെ. അബ്ദു റബ്ബ്, മമ്മൂട്ടി | Photo: Mathrubhumi
കോഴിക്കോട്: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെ തുടര്‍ന്ന് കൊച്ചിയില്‍ പടര്‍ന്ന വിഷപ്പുകയില്‍ ആശങ്ക പങ്കുവെച്ച നടന്‍ മമ്മൂട്ടിക്ക് മറുപടിയുമായി മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ്. തീപ്പിടിത്തത്തെ തുടര്‍ന്ന് കൊച്ചിക്കാര്‍ക്കും തനിക്കുമുണ്ടായ ബുദ്ധിമുട്ടുകള്‍ കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായാണ്, കൊച്ചി പഴയ കൊച്ചിയല്ലെന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് അബ്ദു റബ്ബ് പങ്കുവെച്ചത്.
'ബ്രഹ്മപുരത്തെ തീ താനേയുണ്ടായതല്ല. അതിന്റെ പിന്നില്‍ പാര്‍ട്ടി കരങ്ങളുണ്ട്. ഉന്നത നേതാക്കളിലേക്ക് നീങ്ങുന്ന അഴിമതിയുടെ ദുര്‍ഗന്ധം കൂടിയാണ് കൊച്ചിക്കാര്‍ക്ക് ചുറ്റം പരക്കുന്നത്. വിഷപ്പുക ശ്വസിച്ചും ശ്വാസം മുട്ടിയും കൊച്ചിയില്‍ ജീവിക്കുന്നവര്‍ക്ക് ഡി.വൈ.എഫ്.ഐ. ഉണ്ടായിട്ടും രക്ഷയില്ല. കേരളത്തിനൊരു കപ്പിത്താനുണ്ടായിട്ടും വിഷപ്പുക വന്നപ്പോള്‍ കപ്പിത്താന്‍ കംപ്ലീറ്റ്‌ലി ഔട്ട്. പാര്‍ട്ടി ചെയ്യുന്ന തെറ്റുകള്‍ക്ക് ഒരു ജനത മൊത്തം അനുഭവിക്കേണ്ടി വരുമ്പോള്‍ ഒരെല്ല് കൂടുതലുണ്ടായിട്ടും, രണ്ട് ചങ്കുണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല. രണ്ടും വൈകല്യമാണ്', അബ്ദുറബ്ബ് കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
മമ്മൂക്കാ, കൊച്ചി പഴയ കൊച്ചിയല്ല..!
ശ്വസിക്കേണ്ട വായു പോലും മലിനമാക്കപ്പെട്ടിരിക്കുന്നു. മഹാനഗരത്തിനു ചുറ്റും കഴിഞ്ഞ കുറെ ദിവസങ്ങളായി വിഷപ്പുക പടരുകയാണ്.
ബ്രഹ്മപുരത്തെ തീ താനേയുണ്ടായതല്ല, അതിന്റെ പിന്നില്‍ പാര്‍ട്ടി കരങ്ങളുണ്ട്...
മമ്മൂക്കാ, നിങ്ങള്‍ക്ക് ചുറ്റും ഇപ്പോള്‍ പരക്കുന്നത് വിഷപ്പുക മാത്രമല്ല. ഉന്നത നേതാക്കളിലേക്ക് നീങ്ങുന്ന അഴിമതിയുടെ ദുര്‍ഗന്ധം കൂടിയാണത്. വിഷപ്പുക ശ്വസിച്ചും, ശ്വാസം മുട്ടിയും കൊച്ചിയില്‍ ജീവിക്കുന്നവര്‍ക്ക് കേരളത്തിലങ്ങോളം ഡി.വൈ.എഫ്.ഐ. ഉണ്ടായിട്ടും, നോ രക്ഷ...!
കേരളത്തിനൊരു കപ്പിത്താനുണ്ടായിട്ടും വിഷപ്പുക വന്നപ്പോള്‍ കപ്പിത്താന്‍ കംപ്ലീറ്റ്‌ലി ഔട്ട്. പാര്‍ട്ടി ചെയ്യുന്ന തെറ്റുകള്‍ക്ക് ഒരു ജനത മൊത്തം അനുഭവിക്കേണ്ടി വരുമ്പോള്‍ ഒരെല്ല് കൂടുതലുണ്ടായിട്ടും, രണ്ട് ചങ്കുണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല. രണ്ടും വൈകല്യമാണ്.
ജസ്റ്റ് റിമംബര്‍ ദാറ്റ്...
Content Highlights: pk abdu rabb replies to mammootty on brahmapuram plant fire incident
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..