ശൈലജയുടെ മന്ത്രിസ്ഥാനം:'അഭിപ്രായങ്ങളെ മാനിക്കുന്നു, ഇളവ് നല്‍കേണ്ടതില്ലെന്നുള്ളത് പൊതുതീരുമാനം'


കെ.കെ. ശൈലജ, പിണറായി വിജയൻ| Photo: Mathrubhumi

തിരുവനന്തപുരം: കെ.കെ. ശൈലജയെ രണ്ടാം പിണറായി സര്‍ക്കാരില്‍ ഉള്‍പ്പെടുത്താതിനെതിരെയുള്ള അഭിപ്രായങ്ങളെ മാനിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അത് അവരുടെ പൊതുവായിട്ടുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള മതിപ്പ് രേഖപ്പെടുത്തിക്കൊണ്ട് പ്രകടിപ്പിച്ച അഭിപ്രായങ്ങളാണ്. ആ അഭിപ്രായങ്ങളെല്ലാം ഞങ്ങള്‍ മാനിക്കുകയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അവരെല്ലാം കൂടെയുണ്ടായിരുന്നു. അതിന്റെ ഭാഗമായി സര്‍ക്കാരിന് നല്ലനിലയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്ന തോന്നലിന്റെ ഭാഗമായാണ് അത്തരം പ്രതികരണങ്ങള്‍ വന്നിട്ടുള്ളത്-മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ഞങ്ങള്‍ എടുത്തിട്ടുള്ള സമീപനം പുതിയ ആളുകള്‍ വരിക എന്നുള്ളതാണ്. നേരത്തെ പ്രവര്‍ത്തിച്ച എല്ലാവരും ഒന്നിനൊന്ന് മികവ് കാട്ടിയവരാണ്. ആ മികവ് കാട്ടിയവരില്‍ ആര്‍ക്കും പ്രത്യേക ഇളവ് വേണ്ടതില്ലെന്ന പൊതുതീരുമാനമാണ് ഞങ്ങള്‍ എടുത്തത്. അതിന്റെ ഭാഗമായാണ് ആ തീരുമാനം വന്നത്. ആ അഭിപ്രായം പ്രകടിപ്പിച്ചവരുടെ എല്ലാം ഉദ്ദേശശുദ്ധി മനസ്സിലാക്കുന്നു. അതിന് നന്ദിയും പ്രകടിപ്പിക്കുന്നു. പക്ഷെ പൊതുവില്‍ എടുത്ത തീരുമാനം ഇളവ് വേണ്ടതില്ല എന്നതാണ്. അതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. അങ്ങനെ ഒരു ഇളവ് കൊടുത്താല്‍ ഒരുപാടുപേര്‍ക്ക് നല്‍കേണ്ടി വരുമെന്നും പിണറായി വ്യക്തമാക്കി.

ശൈലജ ടീച്ചര്‍ ഇളവിന് അര്‍ഹയായിരുന്നില്ലേ എന്ന ചോദ്യത്തിന് ഇളവിന് പലരും അര്‍ഹരായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അങ്ങനെ നോക്കിയാല്‍ മികച്ച പ്രകടനം നടത്തിയ ഒരുപാട് ആളുകളുണ്ട്. നാടും രാജ്യവും ലോകവുമൊക്കെ ശ്രദ്ധിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ച ഒട്ടേറെപ്പേരെയല്ലേ സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് ഒഴിവാക്കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. അതൊന്നും അവരുടെ മികവ് മാനിക്കാതെയല്ല. ഒരു പുതിയ കാഴ്ച്ചപ്പാട്-പുതിയ ആളുകള്‍ക്ക് അവസരം നല്‍കുക. അതിന് സിപിഎമ്മിന് കഴിയും. അതാണ് സിപിഎം സ്വീകരിച്ച നിലപാടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ശൈലജയുടെ അഭാവം എന്തെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോ എന്ന ചോദ്യത്തിന്- അങ്ങനെ കാണുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കാരണം എല്ലാ പ്രവര്‍ത്തനങ്ങളും കൂട്ടമായാണ് നടക്കുന്നത്. ആ കൂട്ടായ പ്രവര്‍ത്തനത്തില്‍ ഒരു കുറവും ഉണ്ടാകില്ല. നല്ല മികവോടു കൂടി തുടര്‍ന്നും കാര്യങ്ങള്‍ നടത്താനാവുമെന്നാണ് കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശൈലജയ്ക്ക് വീണ്ടും അവസരം നല്‍കാത്തതില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മറ്റു ചില പി.ബി. അംഗങ്ങളും അതൃപ്തി അറിയിക്കുകയും വിമര്‍ശിക്കുകയും ചെയ്‌തെന്ന വിധത്തിലുള്ള വാര്‍ത്തകളില്‍ വസ്തുതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

content highlights: pinaryi vijayn on criticism against exclusion of kk sailaja in pinarayi 2.0 ministry


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022


05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022

Most Commented