തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു. ജഗതിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. 

ഉമ്മന്‍ചാണ്ടിയെ അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായിക്കൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ച ഏതാണ്ട് പത്ത് മിനിറ്റ് നീണ്ടുനിന്നു.