പിണറായി വിജയൻ, നരേന്ദ്ര മോദി| Photo: ANI
തിരുവനന്തപുരം: റോഡ് വികസനത്തില്‍ കേന്ദ്ര സര്‍ക്കാറിനെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പ്രധാന പദ്ധതിയായ ഔട്ടര്‍ റോഡ് റിങ് പദ്ധതിയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഔട്ടര്‍ റിങ് റോഡ് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ്. തലസ്ഥാന നഗരിയിലെ പ്രധാനപ്പെട്ട റോഡായാണ് പദ്ധതി വരുന്നത്, മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രം ഇക്കാര്യത്തില്‍ ആവശ്യമായ സഹകരണം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. റോഡിന്റെ ഇരുവശങ്ങളിലായി വലിയ തോതില്‍ മറ്റു പദ്ധതികള്‍ ആരംഭിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: pinarayi vijayan talks about centres cooperation in ring road project
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..