കണ്ണൂര്‍: ഒരു ദേശാടനപക്ഷിക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മരുഭൂമിയില്‍ നിന്നുള്ള ദേശാടനപ്പക്ഷി കേരളത്തിലെത്തുന്നത് നാടിന് ആപത്താണെന്ന് ചിന്തിക്കണമെന്നും പിണറായി പറഞ്ഞു. കണ്ണൂരില്‍ നടന്ന ജൈവവൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്.
കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യത്തിന്റെ പുനരുജ്ജീവനവും എന്ന വിഷയമാണ് പരിപാടിയില്‍ ചര്‍ച്ച ചെയ്യുന്നതെന്ന് പറഞ്ഞു കൊണ്ടാണ് പിണറായി സംസാരിച്ചു തുടങ്ങിയത്.
'കേരളം ഭിന്ന കാലാവസ്ഥാ പ്രദേശമായി മാറിക്കൊണ്ടിരിക്കുന്ന കാലമാണ്. നമ്മളുടെ നാടിന്റെ പഴയ കാലാവസ്ഥയ്ക്ക് മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. നാട്ടിലേക്ക് സൂക്ഷിച്ചു നോക്കിയാല്‍ കാലവസ്ഥാ മാറ്റത്തിനുള്ള തെളിവുകളുണ്ട്. നമ്മുടെ നാട്ടില്‍ ദേശാടനപക്ഷികള്‍ വരാറുണ്ട്. ഒരു ദേശാടനപക്ഷിക്ക് നമ്മുടെ നാട് ഇഷ്ടഭൂമിയായി മാറുന്നുണ്ട്. അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്ന ഒന്നാണ്. കുറച്ച് ഭയചകിതരാക്കുന്നുമുണ്ട്. കാരണം അത് മരുഭൂമികളില്‍ മാത്രം കണ്ടുവരുന്ന ദേശാടനപക്ഷികളാണ്. എന്തൊരാപത്താണ് വരാന്‍ പോകുന്നതെന്ന് നാം ചിന്തിക്കേണ്ടതുണ്ട്', പിണറായി പറഞ്ഞു.
വടക്കേ ഇന്ത്യയുടെ ചൂടേറിയ സ്ഥലങ്ങളില്‍ മാത്രം കണ്ടുവരുന്ന റോസി പാസ്റ്റര്‍ എന്ന ഇനം പക്ഷി കോട്ടയം തിരുനക്കര ഭാഗങ്ങളില്‍ ധാരാളമായി കണ്ടുവരുന്നുണ്ടെന്നും വല്ലാത്തൊരു മുന്നറിയിപ്പാണ് ഈ പക്ഷികളുടെ വരവ് നമുക്ക് നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
"സസ്യ സമ്പത്തിന്റെ കാര്യത്തിലും മാറ്റം ദൃശ്യമാണ്. മഴനിഴല്‍ പ്രദേശമായ മറയൂരും വട്ടവടയിലും മാത്രമായി വളർന്നിരുന്ന കാബേജു പോലുള്ള ശീതകാലകൃഷികൾ ഇപ്പോൾ എല്ലായിടത്തുമുണ്ട്. വിഷുവിന് മാത്രം കണ്ടിരുന്ന കൊന്ന ഏത് കാലത്തും പൂക്കുന്ന അവസ്ഥയാണ്. ഇതെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ മാറ്റമാണ് കാണിക്കുന്നത്. കേരളത്തിന്റെ അന്തരീക്ഷ താപനില ഓരോ വര്‍ഷവും കൂടുകയാണ്. 1984 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ ഹൈറേഞ്ചിലെ ചൂട് ശരാശരി 1.46% വര്‍ധിച്ചതായി കാര്‍ഷിക സര്‍വ്വകലാശാലയുടെ കണക്കുകളുണ്ട്."
ഉഷ്ണ തരംഗവും സൂര്യതാപവും മുമ്പ് വടക്കേഇന്ത്യയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അത് കേരളത്തില്‍ ഇടക്കിടെ ഉണ്ടാവുന്നുണ്ട്. സംഘാടകർ കേരളത്തിന്റെ കാലികമായ വിഷയമാണ് ഇവിടെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.
content highlights: Pinarayi Vijayan statement on dessert bird migration to Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..