'കേരളത്തേക്കുറിച്ച് പറഞ്ഞുനോക്ക്, എന്താണു പറയാനുള്ളതെന്നു നോക്കാമല്ലോ'; അമിത് ഷായോട് മുഖ്യമന്ത്രി


3 min read
Read later
Print
Share

ഇനിയും ഒരവസരം ബി.ജെ.പിക്ക് നമ്മുടെ രാജ്യത്ത് ലഭിച്ചാൽ അതിന്റെ ഫലമായി ഉണ്ടാകാൻ പോകുന്നത് രാജ്യത്തിന്റെ സർവനാശമായിരിക്കും എന്ന് തന്നെ ജനാധിപത്യ വിശ്വാസികളും മതനിരപേക്ഷ ചിന്താഗതിക്കാരും മനസ്സിലാക്കിയിരിക്കുന്നു - മുഖ്യമന്ത്രി പറഞ്ഞു.

പിണറായി വിജയൻ | Photo: മാതൃഭൂമി

കോട്ടയം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രൂക്ഷഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം എന്താണെന്നും കർണാടക എന്താണെന്നും എല്ലാവർക്കും അറിയാമെന്ന് പിണറായി വിജയൻ അമിത് ഷായുടെ പ്രസംഗത്തിന് മറുപടിയായി പറഞ്ഞു. കോൺഗ്രസിനെയും മുഖ്യമന്ത്രി വിമർശിച്ചു. സി.പി.എം. വാഴൂർ ഏരിയ കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ അവഹേളിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക്, 'കേരളത്തിൽ എന്താണ് അപകടകരമായ സാഹചര്യമെന്ന് അമിത് ഷാ പറയണം. ബി.ജെ.പി. ഭരിക്കുന്ന കർണാടകയിലെ സ്ഥിതി എന്താണെന്ന് എല്ലാവർക്കും അറിയാം' എന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ സ്ഥിതി എല്ലാവർക്കും അറിയാമല്ലോ എന്നായിരുന്നു കർണാടകയിൽ അമിത് ഷാ നടത്തിയ പരാമർശം, എന്നാൽ, 'ന്യൂനപക്ഷവിഭാഗങ്ങളും ക്രിസ്ത്യാനികളും കർണാടകയുടെ ഏതെല്ലാം ഭാഗത്താണ് ഇരകളാകുന്നത്. എന്നാൽ കേരളത്തിൽ അങ്ങനെയാണോ? ഏതെങ്കിലും മതവിഭാഗങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ? അത്തരം ഒരു സാഹചര്യം സൃഷ്ടിക്കണമെന്നല്ലേ കേന്ദ്ര ആഭ്യന്തര മന്ത്രി പറയേണ്ടത്. എന്ത് അപകടമാണ് അദ്ദേഹത്തിന് കേരളത്തെക്കുറിച്ച്കാണാൻ കഴിഞ്ഞത്. അധികമൊന്നും പറയാനില്ല എന്നല്ലേ അദ്ദേഹം പറഞ്ഞത്. എന്നാൽ അധികമൊന്ന് പറഞ്ഞു നോക്ക്. എന്താ പറയാനുള്ളത് എന്ന് നോക്കാമല്ലോ. ഈ രാജ്യത്ത് ക്രമസമാധാന നില ഏറ്റവും ഭദ്രമായ സംസ്ഥാനമല്ലേ കേരളം, മുഖ്യമന്ത്രി ചോദിച്ചു.

ത്രിപുരയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശം, കേരളത്തിൽ ഗുസ്തി പിടിക്കുന്നവർ ത്രിപുരയിൽ ദോസ്തുക്കളായി മാറിയിരിക്കുന്നു എന്നാണ്. നരേന്ദ്ര മോദിക്ക് മറവി അധികം ഇല്ലെന്ന് തോന്നുന്നു. ത്രിപുരയിൽ ഞങ്ങൾ പല വഴിയിൽ കൂടി കടന്നു വന്നതാണ്. ഇപ്പോൾ ബി.ജെ.പി. കാണിക്കുന്ന അതിക്രമങ്ങൾ മാത്രമല്ല പാർട്ടിക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരമുള്ളപ്പോൾ കോൺഗ്രസുകാർ അവിടെ കാട്ടിക്കൂട്ടിയ അതിക്രമങ്ങളും സി.പി.എമ്മിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. കോൺഗ്രസ് സി.പി.എമ്മിനെ ഏതെല്ലാം തരത്തിൽ ഇല്ലാതാക്കാന്‍ കഴിയുമെന്ന് അങ്ങേയറ്റം വരെ പരിശ്രമിച്ചതാണ്, എന്നാൽ അതിനെയെല്ലാം അതിജീവിക്കാൻ പ്രസ്ഥാനത്തിന് സാധിച്ചു. പിന്നീട് ത്രിപുരയിലെ അധികാര വാഴ്ചയിൽ പ്രത്യേക സാഹചര്യം വന്നപ്പോഴാണ് ആ അവസ്ഥ മാറ്റിയെടുക്കാൻ ആവശ്യമായ യോചിപ്പുകൾ തിരഞ്ഞെടുപ്പിൽ വന്നത്, മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യ വിരുദ്ധമായകാര്യങ്ങൾ രാജ്യത്തിന്റെ ഒരുഭാഗത്ത് നടക്കുമ്പോൾ അതിന് പ്രോത്സാഹനം നൽകുന്നയാളായി പ്രധാനമന്ത്രി മാറുകയല്ല ചെയ്യേണ്ടത്. അത് അവസാനിപ്പിക്കാനും ജനാഭിലാഷം ശരിയായ രീതിയിൽ പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കുകയാണ് വേണ്ടത്. ഈ പറയുന്ന ഏകാധിപത്യ നടപടികളെ ആകെ ചെറുത്തുകൊണ്ട് വലിയ മുന്നേറ്റമാണ് ത്രിപുരയിൽ കാണുന്നത്. രാജ്യത്തെ ബി.ജെ.പിയുടെ അതിക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന സമീപനമാണ് പ്രധാനമന്ത്രി അടക്കം സ്വീകരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. ഇനിയും ഒരവസരം ബി.ജെ.പിക്ക് നമ്മുടെ രാജ്യത്ത് ലഭിച്ചാൽ അതിന്റെ ഫലമായി ഉണ്ടാകാൻ പോകുന്നത് രാജ്യത്തിന്റെ സർവനാശമായിരിക്കുമെന്ന് ജനാധിപത്യ വിശ്വാസികളും മതനിരപേക്ഷ ചിന്താഗതിക്കാരും മനസ്സിലാക്കിയിരിക്കുന്നു, മുഖ്യമന്ത്രി പറഞ്ഞു.

അതീവസമ്പന്നരായ ഏതാനും ആളുകൾക്ക് വേണ്ടിയാകരുത് ഭരണം. മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ടവർക്ക് വേണ്ടിയാകണം ഭരണം. എന്നാൽ പാവപ്പെട്ടവരുടെ സ്ഥിതി എന്താണ്. അവർ കൂടുതൽ കൂടുതൽ പാവപ്പെട്ടവരായി മാറുന്നു. പട്ടിണിയും ദാരിദ്രവും കൊടികുത്തിവാഴുന്നു. തൊഴിലാളികൾക്കെതിരെ, കൃഷിക്കാർക്കെതിരേ നടപടി. കാർഷിക രംഗത്ത് നൽകിവരുന്ന ആനുകൂല്യങ്ങൾ റദ്ദ് ചെയ്യുന്നു. ഇങ്ങനെ വരുമ്പോൾ എല്ലാവരും സ്വാഭാവികമായി പ്രതിഷേധവുമായി രംഗത്തെത്തും. ആ കാര്യങ്ങൾ ചിന്തിക്കാൻ അവസരം നൽകാതിരിക്കാൻ വേണ്ടിയാണ് വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കുന്നതെന്നും മുഖ്യന്ത്രി ആരോപിച്ചു.

കോൺഗ്രസിനെ കടന്നാക്രമിക്കാനും മുഖ്യമന്ത്രി മറന്നില്ല, 'കോൺഗ്രസ് രാജ്യത്ത് ബി.ജെ.പിയുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ മോഹിപ്പിക്കുന്ന കാര്യങ്ങൾ വരുമ്പോൾ അതിന്റെ പിന്നാലെ നാക്കും നീട്ടി നടക്കുന്ന ഒരു വിഭാഗമായി മാറുന്ന ദയനീയ അവസ്ഥ നമ്മുടെ രാജ്യത്ത് ഉണ്ടാകുന്നു. കോണ്‍ഗ്രസ് യാഥാർഥ്യം ഉൾക്കൊള്ളാൻ തയ്യാറാകണം. ബി.ജെ.പിയെ നേരിടുന്നതിന് അവർ ഉയർത്തുന്ന നയങ്ങളെ എതിർക്കാൻ തയ്യാറാകണം. ഞങ്ങൾ മതനിരപേക്ഷമാണെന്ന് അവകാശപ്പെട്ടാൽ മാത്രം പോര, അത് സംരക്ഷിക്കണമെങ്കിൽ വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. അത് സ്വീകരിക്കാൻ ഏതെങ്കിലും ഘട്ടത്തിൽ സ്വീകരിക്കാൻ കഴിഞ്ഞിട്ടുണ്ടോ. വർഗീയതയോട് സമരസപ്പെടാനല്ലേ കോൺഗ്രസ് ശ്രമിച്ചിട്ടുള്ളതെന്നും പിണറായി ചോദിച്ചു.

യു.ഡി.എഫ്. എം.എൽ.എമാർ ഏതെങ്കിലും ​ഗൗരവമായ പ്രശ്നത്തിൽ ബി.ജെ.പിക്കെതിരെ നിലപാട് സ്വീകരിക്കുന്നത് കണ്ടിട്ടുണ്ടോ. അവർ താത്പര്യം കാണിച്ചത് കേരളത്തെ എങ്ങനെയെല്ലാം ഇകഴ്ത്താമെന്ന് നോക്കാനാണ്. സാധരണ എല്ലാവരും സ്വന്തം നാടിനെ മെച്ചപ്പെടുത്താനാണ് ശ്രമിക്കുക. എന്നാൽ ഇവർ നാടിന് അഭിവൃദ്ധി ഉണ്ടാക്കുന്ന എല്ലാ പദ്ധതികളേയും എതിർക്കുകയാണ് ചെയ്യുന്നത്. കേരളത്തിനെതിരെ ബി.ജെ.പിക്കൊപ്പം പാർലിമെന്റിൽ സംസാരിക്കുകയാണ് കോണ്‍ഗ്രസ്, മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Content Highlights: Pinarayi Vijayan slams Amit Shah and modi says Kerala is a safe place to live in

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

1 min

എഴുതാത്ത പരീക്ഷ ജയിച്ചത് സാങ്കേതികപ്പിഴവല്ല; SFIക്കെതിരെ വലിയ ഗൂഢാലോചന നടന്നു- എം.വി ഗോവിന്ദന്‍

Jun 7, 2023


PK Sreemathi

1 min

'എന്നാലും എന്റെ വിദ്യേ'; വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണവുമായി ശ്രീമതി ടീച്ചര്‍

Jun 7, 2023


indu menon

3 min

'ഇവരെയൊക്കെ ഭയമാണ്, പണി പാലുംവെള്ളത്തിൽ വരും; പ്രാണനുംകൊണ്ട് ഓടി'; വ്യാജരേഖ വിഷയത്തില്‍ ഇന്ദുമേനോൻ

Jun 8, 2023

Most Commented