പിണറായി വിജയൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍. ജന്മദിനത്തിലും തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലാണ് മുഖ്യമന്ത്രി. പതിവുപോലെ ഇക്കുറിയും പിറന്നാള്‍ ദിനത്തില്‍ പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഇല്ല. കൊച്ചിയിലുള്ള മുഖ്യമന്ത്രി മേയ് 27 വരെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ടാകും. ആശംസയറിയിച്ച് വിളിക്കുന്നവര്‍ക്ക് മറുപടി പറയുന്നത് മാത്രമാകും പിറന്നാള്‍ ദിനത്തിലെ പ്രത്യേകത.
ഔദ്യോഗിക രേഖകളില്‍ മാര്‍ച്ച് 21 ആണ് മുഖ്യമന്ത്രിയുടെ ജന്മദിനമായി രേഖപ്പെടുത്തിയിരുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒന്നാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേന്നാണ് തന്റെ യഥാര്‍ഥ ജന്മദിനം 1945 മേയ് 24നാണെന്ന് പിണറായി തന്നെ വെളിപ്പെടുത്തിയത്.
1944 മെയ് 24ന് കണ്ണൂരിലെ തലശ്ശേരിയിലെ പിണറായി പഞ്ചായത്തിലാണ് പിണറായി വിജയന്റെ ജനനം. കണ്ണൂര്‍ പാറപ്പുറംകാരായ കോരന്റേയും കല്യാണിയുടേയും ഇളയമകന്. ഇല്ലായ്മയില്‍ കരിയാതെ തളിര്‍ത്ത ബാല്യം. പോരാട്ടത്തിന്റെ കനലുകള്‍ ജ്വലിച്ച കൗമാരം. ചെഞ്ചോര കൊടിയുമേന്തി പിണറായി വിജയനെന്ന പേരായി ആളിപിടിച്ച യൗവനം. നേതൃപാടവവും സംഘാടനശേഷിയും പിണറായി വിജയനെ സിപിഎം എന്നതിന്റെ പര്യായമാക്കി.
1970-ല്‍ 26-ാം വയസില്‍ കൂത്തുപറമ്പില്‍ നിന്ന് ജയിച്ച് നിയമസഭാഗമായി. 1998 മുതല്‍ 2015 വരെ ഒന്നരപതിറ്റാണ്ട് കാലം പാര്‍ട്ടി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2016-ല്‍ ധര്‍മ്മടത്ത് നിന്ന് ജയിച്ച് സംസ്ഥാനത്തെ പതിനാലാമത് മുഖ്യമന്ത്രിയായി. 2021ല്‍ സംസ്ഥാന ചരിത്രത്തിലാദ്യമായി തുടര്‍ഭരണത്തിലൂടെ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..