ആന്റണിയുടേത് ശ്രദ്ധിക്കേണ്ട പ്രതികരണം,പക്ഷെ വ്യക്തിപരമായി അദ്ദേഹം ആ അഭിപ്രായക്കാരനാവില്ല- പിണറായി


ആന്റണി പറയുമ്പോള്‍ പല്ല് കടിച്ച് പ്രത്യേക രീതിയില്‍ പറയും. അതുകൊണ്ട് അതിനെ ആ ഗൗരവത്തിലെടുത്താല്‍ മതിയെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

എ.കെ ആന്റണി , പിണറായി വിജയൻ| ഫയൽ ചിത്രം: പി. ജി ഉണ്ണികൃഷ്ണൻ |

തിരുവനന്തപുരം : ഇടതുമുന്നണിക്ക് തുടര്‍ഭരണം നല്‍കിയാല്‍ അത് കേരളത്തിന്റെ വിനാശത്തിന് കാരണമാകുമെന്നുമുള്ള എ. കെ ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആന്റണിയുടേത് ശ്രദ്ധിക്കേണ്ട പ്രതികരണമെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. മാതൃഭൂമി ന്യൂസിന്റെ ചോദ്യ ഉത്തരം പരിപാടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"സാധാരണ അധികാരത്തില്‍ എത്തിക്കഴിഞ്ഞാല്‍ അധികാരത്തിന്റെ ഭാഗമായുള്ള താന്‍ പ്രമാണിത്തം വരാറുണ്ട്. ഇരിക്കുന്ന കസേരയുടെ പ്രത്യേകത വെച്ചാണത്. സാധാരണ ആന്റണി പറഞ്ഞ കാര്യമാണ് സംഭവിക്കാറ്. ഞങ്ങള്‍ക്കങ്ങനെ ഒരു അനുഭവമില്ല. വാശിയോടെ തിരഞ്ഞെടുപ്പ് നടന്ന് സര്‍ക്കാര്‍ വന്നാല്‍ സര്‍ക്കാര്‍ എല്ലാവര്‍ക്കുമുള്ളതാണ്. വിജയിച്ചവര്‍ക്കും പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കുമുള്ളതാണ ആ സര്‍ക്കാര്‍. എല്ലാവര്‍ക്കും ഒരുപോലെ നീതി ലഭിക്കുക എല്ലാവരെയും ഒരുപോലെ കാണുക. അതാണ് ഞങ്ങള്‍ സ്വീകരിച്ച നിലപാട് . ഈ സമീപനത്തോടെയാണ് ഈ സര്‍ക്കാര്‍ മുന്നോട്ടു പോയത്". ഏതെങ്കിലും പ്രത്യേകമായ അഹങ്കാര പ്രശ്‌നം അതുകൊണ്ട് തന്നെ വന്നിട്ടില്ലെന്നും പിണറായി പറഞ്ഞു.

ആന്റണി പറയുമ്പോള്‍ പല്ല് കടിച്ച് പ്രത്യേക രീതിയില്‍ പറയും. അതുകൊണ്ട് അതിനെ ആ ഗൗരവത്തിലെടുത്താല്‍ മതിയെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ReadMore : അഹങ്കാരം, തലക്കനം, ധൂര്‍ത്ത്, അഴിമതി പിണറായി ഭരണത്തിന്റെ മുഖമുദ്ര- ആന്റണി......

"വ്യക്തിപരമായി പിണറായി വിജയനെകുറിച്ച് ആന്റണിയോട് ചോദിച്ചാല്‍ ഈ അഭിപ്രായമായിരിക്കില്ല. പക്ഷെ കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനശൈലിയാണ് ചില കാര്യങ്ങളെ പൊതുസമക്ഷം തെറ്റായി അവതരിപ്പിക്കുക എന്നത്. അതിന്റെ ഭാഗമായി ആന്റണിയെപ്പോാരാള്‍ ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചതല്ല", മുഖ്യമന്ത്രി പറഞ്ഞു.

ഈ തിരഞ്ഞെടുപ്പിന് മുമ്പുള്ള എല്ലാ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായ ചിത്രമാണുള്ളതെന്നും സാധാരണ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ഉണ്ടാകുന്നതിനേക്കാള്‍ ആരവം എല്ലായിടത്തും കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"സംഘാടകരെ അതിശയിപ്പിക്കുമാറുള്ള ജനാവലിയുടെ ഒഴുകിയെത്തലാണ് തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത്. ഒരുക്കിയ സ്ഥലം പോരാതെ വരികയാണ്. ആളുകളെ സാധാരണയില്‍ കവിഞ്ഞ് കാണുകയാണ്. ഇടതുപക്ഷ ജനാധിപതമുന്നണിയുടെ ജനകീയ അടിത്തറ വിപുലമായതാണ് അനുഭവപ്പെടുന്നത്. 2016ല്‍ നിന്ന് 21ലേക്കെത്തുമ്പോള്‍ നാട്ടിലുണ്ടായ വികസന മാറ്റം ഓരോ മേഖലയെടുത്താലും വലിയതോതില്‍ പുരോഗതി പ്രാപിച്ചു. മൊത്തത്തില്‍ നാട്ടിലെ പുരോഗതിയിലേക്ക് നയിക്കാനുതകുന്ന നടപടിയുണ്ടായി. നിലവിലുള്ളതില്‍ നിന്ന് വല്ലാതെ മുന്നോട്ടു പോവാന്‍ സാധാരണ കഴിയാറില്ല. ഈ അഞ്ചുവര്‍ഷക്കാലം വിവിധ മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടായി. മഹാപ്രളയം, ഓഖി, നിപ, കോവിഡ് തുടങ്ങിയ മഹാ ദുരന്തങ്ങള്‍ ഇടവേളയില്ലാതെ വന്നു. ആ ദുരന്തങ്ങളില്‍ സർക്കാരിന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി സർക്കാര്‍ ചെയ്തു എന്ന ബോധ്യം ജനങ്ങള്‍ക്കുണ്ട്. പരമ്പരാഗത എല്‍ഡിഎഫുകാർ മാത്രമല്ല. പൊതുവെ ജനം മുഴുവന്‍ എല്‍ഡിഎഫിനൊപ്പം അണിനിരക്കുന്നുണ്ട്". പ്രചാരണസമയത്തെ ജനങ്ങളുടെ പ്രതികരണവുമായി ബന്ധപ്പെട്ട ചോദ്യത്തിനുത്തരമായി പിണറായി പറഞ്ഞു.

2016ല്‍ നിന്ന് 21ലേക്കെത്തുമ്പോള്‍ ഉണ്ടായ സ്വീകര്യതയുടെ വളര്‍ച്ചയെക്കുറിച്ചുള്ള ചോദ്യത്തിനോട് മുഖ്യമന്ത്രി പ്രതികരിച്ചതിങ്ങനെയാണ്.

"ഞാന്‍ ഒരു വളണ്ടിയര്‍ രീതിക്കാരനാണ്. എന്നിലങ്ങനെ വലിയ നേതൃ ശേഷിയോ പ്രത്യേകമായ കഴിവുകളോ ഇല്ല. അതെനിക്ക് തന്നെ അറിയാം. ഞങ്ങള്‍ നേടിയ വിജയം കൂട്ടായ്മയുടെ വിജയമാണ്. മന്ത്രിസഭയുടെയും എല്‍ഡിഎഫിന്റെയും വിജയമാണ്. എന്റേത് മാത്രമായുള്ള സംഭവാനയൊന്നുമില്ല. ഇനിയാര് എന്ന് ഞങ്ങള്‍ ഇതുവരെ തീരുമാനിച്ച കാര്യമല്ല", പിണറായി കൂട്ടിച്ചേര്‍ത്തു.

content highlights: Pinarayi Vijayan reacts to A K Antony's criticism, Interview

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented