പിണറായി വിജയൻ | ഫോട്ടോ: ഇ.വി രാഗേഷ്
ഹൈദരാബാദ്: തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ റാലിക്ക് മുന്നോടിയായി നടന്ന പൂജയില്‍ പൂവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്. ഖമ്മത്തില്‍ നടന്ന റാലിക്ക് മുന്നോടിയായാണ് പൂജ നടത്തിയത്. ഒരു പൂജാരിയായിരുന്നു പൂജയുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ നിര്‍വ്വഹിച്ചത്. സര്‍ക്കാരിന്റെ പണമുപയോഗിച്ച് ഇത്തരത്തില്‍ പൂജ നടത്തുന്നതിന് ചന്ദ്രശേഖര്‍ റാവുവിനെതിരെ മുന്‍പും വിമര്‍ശമുയര്‍ന്നിരുന്നു.
ഇത്തരം വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്തതിന് മുഖ്യമന്ത്രിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ശ്രീനാരായണ കോളേജിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഗുരുസ്തുതി ചൊല്ലിയപ്പോള്‍ മുഖ്യമന്ത്രി എഴുന്നേല്‍ക്കാതിരുന്നത് വലിയ വിവാദമായിരുന്നു.
പിണറായി വിജയനു പുറമേ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്, യു.പി. മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: Pinarayi Vijayan participates in pooja organised by chandrasekhar rao
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..