-
തിരുവനന്തപുരം: ഹ്രസ്വകാല പരിപാടികള്‍ക്ക പോയവരും വിസിറ്റിങ് വിസയില്‍ പോയവരും വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെ തിരികെ എത്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. അന്താരാഷ്ട്ര ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് അവരെ തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പാടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിവിധ രാജ്യങ്ങളില്‍ പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും നല്കാന് ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ലേബര്‍ ക്യാമ്പുകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളെ സഹായിക്കുന്നതിന് അതത് രാജ്യത്തെ സര്‍ക്കാരുകളുമായും കമ്യൂണിറ്റി അഡൈ്വസറി കമ്മറ്റികളുമായും എംബസി ഏകോപിപ്പിക്കണം. രോഗത്തെക്കുറിച്ചും പ്രവാസികളുടെ സ്ഥിതിയെക്കുറിച്ചും കൃത്യമായ ഇടവേളകളില്‍ എംബസി ബുള്ളറ്റിന് ഇറക്കണം. തെറ്റായ വിവിരങ്ങള്‍ പ്രചരിക്കുന്നത് മൂലമുള്ള പരിഭ്രാന്തി ഒഴിവാക്കാന്‍ ഇതാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
Content Highlights: Pinarayi Vijayan on Pravasi issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..