തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുകയാണ്. ഇത്തരത്തില്‍ ഭീതി പരത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. വിഷയത്തില്‍ തമിഴ്‌നാടുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മിഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു. ഉണ്ണിമുകുന്ദന്‍, പൃഥിരാജ് തുടങ്ങിയവരാണ് പോസ്റ്റിട്ടത്. ഡീകമ്മിഷന്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റുകള്‍.

Content Highlights: Pinarayi Vijayan on Mullaperiyar Dam Social media campaign