2364 ദിവസം അധികാരത്തില്‍; തുടര്‍ച്ചയായി ഏറ്റവുമധികം കാലം മുഖ്യമന്ത്രിസ്ഥാനമെന്ന റെക്കോഡ് പിണറായിക്ക്


മുഖ്യമന്ത്രി പിണറായി വിജയൻ (File image) | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി

തിരുവനന്തപുരം: ഏറ്റവുംകൂടുതല്‍ ദിവസം തുടര്‍ച്ചയായി കേരളത്തിന്റെ മുഖ്യമന്ത്രിപദത്തിലിരുന്ന വ്യക്തിയെന്ന റെക്കോഡ് ഇനി പിണറായി വിജയന് സ്വന്തം. 2364 ദിവസം തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോന്റെ റെക്കോഡാണ് പഴങ്കഥയായത്. 1970 ഒക്ടോബര്‍ നാല് മുതല്‍ 1977 മാര്‍ച്ച് 25 വരെയാണ് അച്യുതമേനോന്‍ കേരളം ഭരിച്ചത്.

2016 മേയ് 25-നാണ് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 2022 നവംബര്‍ 14-ന് അദ്ദേഹം മുഖ്യമന്ത്രി കസേരയില്‍ തന്റെ 2364ാം ദിനത്തിലെത്തി. അച്യുത മേനോന്‍ ഒരു സര്‍ക്കാരിന്റെ കാലത്താണ് തുടര്‍ച്ചയായി മുഖ്യമന്ത്രി കസേരയില്‍ ഇത്രയും ദിവസം പിന്നിട്ടത്.



രണ്ട് തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട് ഭരണത്തുടര്‍ച്ചയോടെയാണ് പിണറായി വിജയന്‍ രണ്ട് സര്‍ക്കാരുകളുടെ ഭാഗമായി തുടര്‍ച്ചയായി ഇത്രയും ദിവസം തികച്ചത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുന്‍പ് 17 ദിവസം കാവല്‍ മുഖ്യമന്ത്രിയായിരുന്നത് കൂടി ചേര്‍ത്താണ് അദ്ദേഹം ഇത്രയും ദിവസം തുടര്‍ച്ചയായി കേരളം ഭരിച്ചത്.

2016-ല്‍ 91 സീറ്റുകളുമായാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി അധികാരത്തിലെത്തിയതെങ്കില്‍ 2021-ല്‍ എട്ട് സീറ്റുകള്‍ കൂടി അധികം നേടി 99 സീറ്റുകളുമായാണ് വീണ്ടും അധികാരത്തിലെത്തിയത്. രണ്ട് തവണയും ധര്‍മടത്തുനിന്നാണ് പിണറായി വിജയന്‍ നിയമസഭയിലേക്ക് മത്സരിച്ചതും. 2016-ല്‍ 36,905 വോട്ടുകളും 2021-ല്‍ 50,123 വോട്ടുകളും നേടിയാണ് അദ്ദേഹം വിജയിച്ചത്.

Content Highlights: pinarayi vijayan, kerala, chief minister, record


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented