കോഴിക്കോട്: മേയ് 20-ന് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രണ്ടാം പിണറായി വിജയന്‍  സര്‍ക്കാരില്‍ മുഖ്യമന്ത്രി കഴിഞ്ഞാലുള്ള ഏറ്റവും പ്രായം കൂടിയ അംഗം ജെ.ഡി.എസ്സിന്റെ കെ. കൃഷ്ണന്‍കുട്ടിയാണ്. 76-വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം.

പാലക്കാട് ചിറ്റൂരില്‍നിന്നുള്ള എം.എല്‍.എ. ആയ കൃഷ്ണന്‍കുട്ടി ഒന്നാം പിണറായി സര്‍ക്കാരിലും അംഗമായിരുന്നു. ജലവിഭവ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന അദ്ദേഹം, കഴിഞ്ഞ മന്ത്രിസഭയുടെ കാലാവധി ഏകദേശം പകുതിയായപ്പോഴാണ് അംഗമായത്. 

യു.ഡി.എഫിന്റെ അഡ്വ. സുമേഷ് അച്യുതനും എന്‍.ഡി.എയുടെ വി. നടേശനുമായിരുന്നു കൃഷ്ണന്‍കുട്ടിയുടെ എതിരാളികള്‍. 33,878 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. 

ബേപ്പൂര്‍ എം.എല്‍.എ. മുഹമ്മദ് റിയാസാണ് പിണറായി 2.0-യിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ നേതാവു കൂടിയായ റിയാസിന്റെ പ്രായം 44 വയസ്സാണ്. യു.ഡി.എഫിലെ പി.എം. നിയാസും എന്‍.ഡി.എയുടെ കെ.പി. പ്രകാശ്ബാബുവുമായിരുന്നു റിയാസിന്റെ എതിരാളികള്‍. 28,747 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റിയാസിന്റെ വിജയം. 

content highlights: pinarayi vijayan ministry: k krishnankutty oldest member, riyas youngest one