വി.ഡി സതീശൻ | ഫോട്ടോ: ബി.മുരളീകൃഷ്ണൻ
തിരുവനന്തപുരം: ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നമായിട്ടാണ് മുഖ്യമന്ത്രി സര്‍വകലാശാലയിലെ തെറ്റായ നിയമനങ്ങളെ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇതിന് മുമ്പും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിട്ടുണ്ട്. ഡല്‍ഹിയിലുള്ള ആളുകള്‍ ഇടപ്പെട്ട് അത് പരിഹരിച്ചിട്ടുണ്ട്. നാളെ ഇവര്‍ വീണ്ടും സെറ്റിലാകുമോ എന്നൊന്നും ഞങ്ങള്‍ക്കറിയില്ല. ഞങ്ങളുടെ വിഷയം അതല്ല. എല്ലാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് നടത്തിയ നിയമനങ്ങളാണ് പ്രശ്‌നം. ഭരണപരമായ കാര്യങ്ങളില്‍ മാത്രമല്ല അക്കാദമിക് തലത്തിലും ഇടപെടല്‍ നടന്നുവരികയാണെന്നും സതീശന്‍ പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തില്‍ ഗവര്‍ണര്‍ തെറ്റായ തീരുമാനമാണ് എടുത്തത്. നിയമവിരുദ്ധമായ സര്‍ക്കാരിന്റെ ഒരു ശുപാര്‍ശയ്ക്ക് മേലൊപ്പ് ചാര്‍ത്തികൊടുക്കുകയാണ് ചെയ്തത്. ഗവര്‍ണര്‍ അതിപ്പോള്‍ സമ്മതിച്ചു. ഇനി അത് തിരുത്താനുള്ള നടപടികളിലേക്ക് കടക്കണം.
തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ദേശദ്രോഹികളാക്കി മാറ്റുകയാണ് ഞങ്ങളെ. ഏകാധിപതികളുടെ പൊതുസ്വഭാവമാണ് പിണറായി വിജയനും. അദ്ദേഹത്തേയും അദ്ദേഹത്തിന്റെ സര്‍ക്കാരിനേയും വിമര്‍ശിച്ചാല്‍ ദേശദ്രോഹികളാക്കാം. ആലുവയില്‍ സമരം നടത്തിയ യുവാക്കള്‍ക്ക് തീവ്രവാദ ബന്ധം ചാര്‍ത്തികൊടുത്തവരാണ് പിണറായി സര്‍ക്കാര്‍. മോദി സര്‍ക്കാരിന്റെ അതേ പകര്‍പ്പ് തന്നെയാണ് പിണറായിയും.
വിമര്‍ശനങ്ങള്‍ സഹിക്കാന്‍ മുഖ്യമന്ത്രിക്ക് ഒരിക്കലും ആകില്ല. പണ്ട് ഇതുപോലെ പ്രശ്‌നം വന്നപ്പോള്‍ ഒറ്റ ഫോണ്‍കോളില്‍ അതവസാനിച്ചു. അതുകൊണ്ട് അതിന്റെ പുറകില്‍ പോകാന്‍ തങ്ങളില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..