എന്തു വന്നാലും മാറില്ലെന്ന മനോഭാവമാണ് ചിലര്‍ക്ക്‌; ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി


-

തിരുവനന്തപുരം: സിവില്‍ സര്‍വീസ് മേഖലയുടെ ശോഭ കെടുത്തുന്ന ന്യൂനപക്ഷം ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ക്ക് എന്തു വന്നാലും മാറില്ലെന്ന മനോഭാവമാണ് ഉളളതെന്നും അദ്ദേഹം പറഞ്ഞു. കേരള എന്‍.ജി.ഒ. യൂണിയന്‍ സംഘടിപ്പിച്ച നവകേരള സൃഷ്ടിയും സിവില്‍ സര്‍വീസും വെബിനാറില്‍ പങ്കെടുത്ത് സംസാരിക്കുകവേയാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി വിമര്‍ശിച്ചത്.

'കഴിഞ്ഞ തവണ അധികാരത്തില്‍ വരുമ്പോള്‍ സിവില്‍ സര്‍വീസിനെ ചൂഴ്ന്നു നിന്നിരുന്ന അഴിമതി അടക്കമുളള അനഭിലഷണീയ പ്രവണതകള്‍ ഇല്ലാതാക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. അത് വലിയ അളവോളം നിറവേറ്റാനായി. എന്നാല്‍ വളരെ ചെറിയ ന്യൂപക്ഷം ഇപ്പോഴും സിവില്‍ സര്‍വീസ് മേഖലയുടെ ശോഭ കെടുത്തുന്ന പ്രവണതയുണ്ട്. ചിലര്‍ക്ക് എന്തുവന്നാലും മാറിലെന്ന മനോഭാവമുണ്ട്. നഅഴിമതി എന്നത് അവിഹിതമായി പണം കൈപ്പറ്റല്‍ മാത്രമല്ല. ചിലര്‍ നേരിട്ട് കൈക്കൂലിയോ പാരിതോഷികമോ ഒന്നും കൈപ്പറ്റുന്നുണ്ടാവില്ല. എന്നാല്‍ സര്‍ക്കാര്‍ ഫണ്ട് ചോര്‍ന്നുപോകുന്നതിന്, അത് അനര്‍ഹമാ ഇടങ്ങളില്‍ എത്തിച്ചേരുന്നതിന് മൂകസാക്ഷികളായി നിന്നുവെന്നും വരും ഇത് അഴിമതിയുടെ ഗണത്തിലാണ് പെടുക.' മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതികള്‍ക്കായി വകയിരുത്തുന്ന ഫണ്ട് നിര്‍ദിഷ്ട കാര്യതതിനായി മാത്രം ചെലവഴിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും വ്യക്തമാക്കി. ചില ഓഫീസുകള്‍ ഏജന്റ് സമ്പ്രദായം നിലനില്‍ക്കുന്നുണ്ടെന്നും അത് പൂര്‍ണമായും അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ എനിതിനാണ് മൂന്നൂമതൊരാള്‍. സര്‍ക്കാര്‍ കാര്യാലയങ്ങള്‍ ജനങ്ങള്‍ക്ക് എന്ന ചിന്ത എല്ലാ ജീവനക്കാരിലും ഉണ്ടാകണം.'

കേരളത്തിന്റെ സമഗ്രമായ സാമൂഹ്യ പുരോഗതിക്ക് സിവില്‍ സര്‍വീസ് ചെറുതല്ലാത്ത സംഭാവനയാണ് നല്‍കിയിട്ടുളളതെന്നും കഴിഞ്ഞ തവണത്തെ പോലെ സിവില്‍ സര്‍വീസിനെ വിശ്വസിച്ചുകൊണ്ടാണ് ഇത്തവണയും സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Content Highlights: Pinarayi Vijayan Criticises Civil Servants

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


pc george

2 min

പി.സിക്കെതിരായ കേസ്: പീഡനം ഫെബ്രുവരി പത്തിനെന്ന് FIR; ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍

Jul 2, 2022

Most Commented