ചുവപ്പണിഞ്ഞ് കുടുംബാംഗങ്ങള്‍, വൈറലായി മുഖ്യമന്ത്രിയുടെ ഓണച്ചിത്രം, ആശംസകള്‍ നേര്‍ന്ന് നേതാക്കളും


മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രം | Photo: facebook.com/PAMuhammadRiyas

സാമൂഹികമാധ്യമങ്ങളില്‍ വൈറലായി മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബസമേതമുള്ള ഓണചിത്രം. മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസാണ് തിരുവോണദിനത്തില്‍ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

ചിത്രത്തില്‍ കുടുംബാംഗങ്ങളുടെ പ്രത്യേക ഡ്രസ് കോഡായിരുന്നു ഏവരെയും ആകര്‍ഷിച്ചത്. തിരുവോണദിനത്തില്‍ മുഖ്യമന്ത്രി വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചപ്പോള്‍ ഭാര്യയും മക്കളും അടക്കം മറ്റുള്ളവരെല്ലാം വെള്ളയും ചുവപ്പും നിറത്തിലുള്ള ഡ്രസ് കോഡിലായിരുന്നു.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് പങ്കുവെച്ച ചിത്രം ഇതുവരെ അറുപതിനായിരത്തിലേറെ പേരാണ് ഫെയ്‌സ്ബുക്കില്‍ ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധിപേര്‍ കമന്റുകളിലൂടെ ഓണാശംസകള്‍ നേരുകയും ചെയ്തു. മന്ത്രി എ.കെ. ശശീന്ദ്രന്‍, എം.എല്‍.എമാരായ മുകേഷ്, റോജി എം.ജോണ്‍, മുഹമ്മദ് മുഹ്‌സിന്‍, എം. വിന്‍സെന്റ്, എം.എസ്. അരുണ്‍കുമാര്‍ തുടങ്ങിയവരും പി.കെ. ശ്രീമതി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും ചിത്രത്തിന് താഴെ ഓണാശംസകള്‍ നേര്‍ന്നു.


Content Highlights: pinarayi vijayan and family onam photo shared by minitser pa mohammed riyas goes viral


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented