pinarayi
കണ്ണൂര്‍: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മതന്യൂനപക്ഷത്തില്‍പ്പെട്ട ചില പ്രധാനികളെ പ്രീണിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീഷണിപ്പെടുത്തിയും പ്രീണിപ്പിച്ചും വോട്ട് വാങ്ങാമെന്നാണ് സംഘപരിവാര്‍ കരുതുന്നത്. എന്നാല്‍ ഈ നീക്കം ഉദ്ദേശിച്ചതുപോലെ ഫലിക്കുന്നില്ല. മതന്യൂനപക്ഷങ്ങളോട് പൊരുത്തപ്പെടാനും മതനിരപേക്ഷത അംഗീകരിക്കാനും ആര്‍.എസ്.എസ് തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പൊതുവികാരം മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെന്നാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏത് തെറ്റായ നീക്കത്തിനും ചിലരെ വീഴ്ത്താന്‍ പറ്റുമല്ലോ. കേരളത്തിന്റെ പൊതുവികാരം മതനിരപേക്ഷതയെ സംരക്ഷിക്കുക എന്നതുതന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയായാലും ന്യൂനപക്ഷ വര്‍ഗീയതയായാലും എതിര്‍ക്കപ്പെടേണ്ടതാണെന്ന നിലപാടാണ് കേരളത്തിന്റെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: pinarayi vijayan against thalassery bishop
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..