Pinarayi Vijayan | Photo: Mathrubhumi
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്വന്തമായി നിവര്‍ന്നു നില്ക്കാനാവാത്ത അവസ്ഥയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അങ്ങനെ ഒരു അവസ്ഥയില്‍ അവര്‍ വലയിട്ടു പിടിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, അവര്‍ക്ക് പറ്റുന്ന ഊന്നുവടികളൊന്നും എല്‍ഡിഎഫില്‍ ഇല്ലെന്നും ചിന്തന്‍ ശിബിരം കൊണ്ടൊന്നും കൊണ്ടൊന്നും ഇതു പരിഹാരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കൂടുതല്‍ ദുര്‍ബലമാകാതിരിക്കാനുള്ള ചിന്ത ശിബിരത്തില്‍ ഉണ്ടായോ എന്നറിയില്ല. പല പ്രമുഖരും ആ വഴിക്ക് പോയില്ല എന്ന വാര്‍ത്ത കാണുകയുണ്ടായി. ചിന്തന്‍ ശിബിരം കഴിഞ്ഞ 25 വര്‍ഷത്തിനിടെ നാല് തവണ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ നടത്തിയ ചിന്തന്‍ ശിബിരങ്ങളുടെ ബാക്കിപത്രം എന്തെന്ന് കോണ്‍ഗ്രസുകാര്‍ ചിന്തിക്കുക, രക്ഷയുണ്ടായോ ?
രാജ്യത്തെ ജനങ്ങള്‍ ഒട്ടേറെ പ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടമാണിത്. അവയെക്കുറിച്ചോ പ്രശ്നങ്ങള്‍ക്ക് കാരണമായ നവലിബറല്‍ സാമ്പത്തിക നയങ്ങളെക്കുറിച്ചോ കോണ്‍ഗ്രസിന് ഒരക്ഷരം പറയാനില്ല. സംസ്ഥാനത്തെ ബാധിക്കുന്ന പല വിഷയങ്ങളിലും തീര്‍ത്തും മൗനമാണ്. വര്‍ഗീയ വിപത്തിനേയും അതുയര്‍ത്തുന്ന സംഘപരിവാറിനേയും കുറിച്ച് മിണ്ടാട്ടമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..