'വല്ലാതെ തരംതാഴരുത്'; ആരിഫ് മുഹമ്മദ് ഖാന്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകന്‍ - മുഖ്യമന്ത്രി


വിദേശത്ത് നിന്നും വന്നുവെന്ന് പറയുന്ന കമ്യൂണിസത്തെ ഗവര്‍ണര്‍ പുച്ഛിക്കുമ്പോള്‍, വിദേശത്ത് നിന്നും സ്വീകരിച്ച ജനാധിപത്യംപോലുള്ള മറ്റ് കാര്യങ്ങളോടും അദ്ദേഹത്തിന് പുച്ഛമായിരിക്കും.

പിണറായി വിജയൻ,ആരിഫ് മുഹമ്മദ് ഖാൻ

കണ്ണൂര്‍: ആരിഫ് മുഹമ്മദ് ഖാന്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ സ്ഥാനത്തിരുന്ന് വല്ലാതെ തരംതാഴരുത്. പദവിക്ക് നിരക്കുന്നതേ പറയാന്‍ പാടുള്ളൂ. കമ്യൂണിസ്റ്റ് വിരുദ്ധത നടത്താന്‍ രാഷ്ട്രീയ ശത്രുക്കളുണ്ട്. അത് അവര്‍ ചെയ്ത് കൊള്ളും. ഗവര്‍ണര്‍ സ്ഥാനത്തിനിരുന്ന് കമ്യൂണിസ്റ്റുകാരെ തള്ളിപ്പറയുന്നത് ശരിയായ രീതിയല്ലെന്നും പിണറായി വിജയന്‍ കണ്ണൂരില്‍ പറഞ്ഞു.

രാജ്യത്തിന് പുറത്ത് നിന്ന് ആശയം ഉള്‍ക്കൊണ്ട ചിലര്‍ കയ്യൂക്ക് കൊണ്ട് കാര്യങ്ങള്‍ നേടുന്നുവെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം. അദ്ദേഹം ചരിത്രം പരിശോധിക്കണം. എത്ര കമ്യൂണിസ്റ്റുകാര്‍ ഈ നാടിന് വേണ്ടി രക്തസാക്ഷികളായിട്ടുണ്ടെന്ന് മനസ്സിലാക്കണം. കമ്യൂണിസ്റ്റ് വേട്ടതന്നെയായിരുന്നു നടന്നത്. ആരിഫ് മുഹമ്മദ് ഖാനെന്ന കമ്യൂണിസ്റ്റ് വിരുദ്ധന്‍ മനസ്സിലാക്കേണ്ട കാര്യം ആ വേട്ടക്കാര്‍ക്കൊപ്പമല്ല പിന്നീട് ജനങ്ങള്‍ അണിനിരന്നത് എന്ന യാഥാര്‍ഥ്യമാണ്. കമ്യൂണിസ്റ്റുകാരെ വളര്‍ത്തിയത് പാവപ്പെട്ടവരും കര്‍ഷക തൊഴിലാളികളുയിരുന്നു. ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാതെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂര്‍ത്തീ ഭാവമായി ആരിഫ് മുഹമ്മദ് ഖാന്‍ മാറരുതെന്നും പിണറായി പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാനെന്ന വ്യക്തിക്ക് വ്യത്യസ്ത രാഷ്ട്രീയ നിലപാടുണ്ടാവാം. അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ടാവാ. എന്നാല്‍ ആരിഫ് മുഹമ്മദ് ഖാനെന്ന വ്യക്തി പറയുന്നത്‌ പോലല്ല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുമ്പോഴുണ്ടാവുകയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വിദേശത്ത് നിന്ന് നിരവധി കര്യങ്ങളെ നമ്മള്‍ സ്വീകരിച്ചിട്ടുണ്ട്. ജനാധിപത്യം, ജുഡീഷ്യറി പോലുള്ള സംവിധാനങ്ങളെല്ലാം വിദേശത്ത് നിന്നും സ്വീകരിച്ചതാണ്. വിദേശത്ത് നിന്നും വന്നുവെന്ന് പറയുന്ന കമ്യൂണിസത്തെ ഗവര്‍ണര്‍ പുച്ഛിക്കുമ്പോള്‍, വിദേശത്ത് നിന്നും സ്വീകരിച്ച ജനാധിപത്യംപോലുള്ള മറ്റ് കാര്യങ്ങളോടും അദ്ദേഹത്തിന് പുച്ഛമായിരിക്കും. ഇന്ത്യന്‍ ഭരണഘടന, ഇന്ത്യയുടെ ജുഡീഷ്യറി അടക്കമുള്ള സംവിധാനങ്ങള്‍ ആര്‍ഷ ഭാരതത്തിന്റെ മാത്രം സംഭാവനമായാണെന്ന് അദ്ദേഹത്തിന് പറയാന്‍ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

Content Highlights: Pinarayi Vijayan against Arif Muhammed Khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented