വര്‍ഗീയതയുമായടക്കം സമരസപ്പെടുന്നതിന് കോണ്‍ഗ്രസിന് ബുദ്ധിമുട്ടില്ല - മുഖ്യമന്ത്രി


പിണറായി വിജയൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പാണക്കാട് സന്ദര്‍ശനത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ വിമര്‍ശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.ഡി.എഫിന്റെ സമീപനം മതമൗലികവാദത്തെ ശക്തിപ്പെടുത്തുന്നതാണെന്നാണ് വിജയരാഘവന്‍ പറഞ്ഞത്. ജമാത്തെ ഇസ്ലാമിയോട് സ്വീകരിക്കുന്ന സമീപനത്തേയും മറ്റ് മതമൗലികവാദികളോട് സ്വീകരിക്കുന്ന സമീപനത്തേയും തുടര്‍ന്നാണ് ഇത് പറയാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയതയുമായടക്കം സമരസപ്പെടുന്നതിന് കോണ്‍ഗ്രസിന് ബുദ്ധിമുട്ടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. പുതുച്ചേരിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയിലെ നേതാക്കളുടെ വിശ്വാസ്യത എത്രത്തോളമെന്നാണ് ഇതെല്ലാം കാണിക്കുന്നതെന്നും അവര്‍ക്ക് ആര്‍എസ്എസിനെ അംഗീകരിക്കാനും ബിജെപിയുടെ കൂടെ പോകാനും മടിയല്ല എന്ന നിലയാണെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയതയുമായും മതമൗലികവാദവുമായും സമരസപ്പെട്ട് പോകുന്നതിനേക്കുറിച്ചായിരിക്കും വിജയരാഘവന്‍ പറഞ്ഞിട്ടുണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് അവരുടെ മുന്നമിയിലുള്ളപാര്‍ട്ടിയെ പോയി കാണുന്നതില്‍ സാധാരണ നിലയില്‍ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു.

ഉമ്മന്‍ ചാണ്ടി നേതൃത്വ നിരയിലേക്ക് വരുന്നത് കോണ്‍ഗ്രസിന്റെ പ്രശനമാണെന്നും അക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിലവിലെ നേതൃത്വം പറ്റുന്നില്ലെന്ന് തോന്നിയിട്ടുണ്ടാകും. അതുകൊണ്ട് ഉമ്മന്‍ ചാണ്ടിയെ പരീക്ഷിക്കാമെന്ന് വീചാരിച്ചിട്ടുണ്ടാകും. എന്നാല്‍ 2016ല്‍ ഉമ്മന്‍ ചാണ്ടി എന്തുകൊണ്ട് തിരസ്‌കരിക്കപ്പെട്ടുവെന്ന് ജനങ്ങള്‍ ചിന്തിക്കുമെന്നും ഇത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Pinarayi Vijayan about A Vijayaraghavan allegation against congress and league


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented