അഗ്നിപഥ് നിര്‍ത്തിവെക്കണം: മോദിക്ക് പിണറായിയുടെ കത്ത്, പ്രസ്താവനയുമായി സ്റ്റാലിന്‍


രാജസ്ഥാൻ മന്ത്രിസഭയിൽ കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് സ്കീമിനെതിരായി പ്രമേയം പാസാക്കി.

പിണറായി വിജയൻ, സ്റ്റാലിൻ | Photo: PTI

തിരുവനന്തപുരം: അഗ്നിപഥ് സ്കീം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. യുവജനങ്ങളുടെ വികാരം കണക്കിലെടുത്ത് പദ്ധതി നിർത്തിവെക്കണമെന്നാണ് പിണറായി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

നാലു കൊല്ലത്തേക്കുള്ള ഈ താത്കാലിക നിയമന പദ്ധതിക്കെതിരെ യുവജനങ്ങളുടെ രാജ്യവ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരിക്കുകയാണ്. ദേശീയ സുരക്ഷാ വിദഗ്ധരും സേനയിൽ നിന്ന് വിരമിച്ച പ്രമുഖരും അഗ്നിപഥിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഈ വിമർശനങ്ങളെ കണക്കിലെടുക്കണം. സ്കീം നിർത്തി വെക്കണം- പിണറായി വിജയൻ കത്തിൽ അഭ്യര്‍ഥിച്ചു.

രാജ്യത്തെ യുവാക്കളുടെ തൊഴില്‍ സ്വപ്നമാണ് സൈനിക ഉദ്യോഗം. രാജ്യസുരക്ഷ കാത്തുസൂക്ഷിക്കുകയെന്ന വലിയ കര്‍ത്തവ്യമാണ് അവര്‍ നിര്‍വഹിക്കുന്നത്. അതുകൊണ്ടുതന്നെ തൊഴില്‍ സുരക്ഷിതത്വവും വേതനവും വിമുക്തഭട സംവരണവും മറ്റ് ആനുകൂല്യങ്ങളും അവര്‍ക്ക് നല്‍കുകയെന്നത് ഭരണകൂടത്തിന്റെ കടമയാണ്. വളരെ ചുരുങ്ങിയ തൊഴില്‍ കാലാവധിയെന്നത് സൈനികോദ്യോഗത്തിന്റെ പ്രൊഫഷണലിസത്തെ ബാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ട്രെയിനിങ് കാലാവധിയില്‍ നേടുന്ന വൈദഗ്ധ്യം വലിയ കാലയളവിലേക്കുള്ളതാണ്. നാലുകൊല്ലമെന്ന ചുരുങ്ങിയ കാലാവധി രാജ്യസുരക്ഷയെ തന്നെ ബാധിച്ചേക്കും. ഉന്നതവിദ്യാഭ്യാസത്തിനും മറ്റു തൊഴില്‍ നൈപുണ്യം നേടുന്നതിനും ഉപയോഗിക്കേണ്ട കാലയളവുകൂടിയാണ് ഈ നാലുകൊല്ലം. 'അഗ്‌നിപഥ്' പദ്ധതിയിലെ നാലുവര്‍ഷ കാലത്തെ സേവനത്തിനു ശേഷം ഈ യുവാക്കളുടെ തൊഴില്‍ ലഭ്യതക്കുള്ള സാധ്യതകളും ചുരുങ്ങും. ഈ വിഷയങ്ങള്‍ക്കൊക്കെ കേന്ദ്രസര്‍ക്കാര്‍ തൃപ്തികരമായ മറുപടി നല്‍കണമെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. അതോടൊപ്പം നിലവിലെ സേനാ റിക്രൂട്‌മെന്റ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ പലരുടെയും ആശങ്കകള്‍ പരിഹരിക്കപ്പെടേണ്ടതുമുണ്ട്- പിണറായി കത്തില്‍ പറയുന്നു.

രാജ്യത്ത് നിലവിൽ സ്ഥിരം തൊഴിലവസരങ്ങൾ കുറയുകയും കേന്ദ്രസർക്കാർ സർവീസുകളിൽ നികത്തപ്പെടാത്ത ഒഴിവുകൾ കൂടിവരികയും ചെയ്യുകയാണ്. കണക്കുകൾ പ്രകാരം ഇന്ത്യയിലെ അനുവദിക്കപ്പെട്ട തസ്തികകളിൽ 22.76 ശതമാനം 2018- 19 ൽ ഒഴിഞ്ഞുകിടക്കുകയാണ്. 2020 മാർച്ച് 1 വരെയുള്ള കണക്കുകൾ പ്രകാരം 8,72,243 തസ്തികകൾ കേന്ദ്ര സർക്കാർ വകുപ്പുകളിൽ നികത്താൻ ബാക്കിയുണ്ട്. രാജ്യത്തെ തൊഴിലന്വേഷകരുടെ വികാരം മാനിച്ചും വിദഗ്ധരുയർത്തിയ വിമർശനങ്ങളെ പരിഗണിച്ചും 'അഗ്നിപഥ്' നിർത്തലാക്കണമെന്നാണ് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടത്.

അഗ്നിപഥ് സ്കീമിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രംഗത്തെത്തി. യുവജനങ്ങളും മുൻ ആർമി ഉദ്യോഗസ്ഥരുമടക്കം ഈ സ്കീമിനെതിരായി പ്രതിഷേധിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് എത്രയും പെട്ടെന്ന് തന്നെ അഗ്നിപഥ് സ്കീം പിൻവലിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു. ദശലക്ഷക്കണക്കിന് യുവാക്കളുടെ സൈനിക ദൗത്യത്തെ ഈ പദ്ധതി ദുർബ്ബലപ്പെടുത്തുമെന്നും സ്റ്റാലിന്‍ പ്രസ്താവനയിൽ വ്യക്തമാക്കി.

രാജസ്ഥാൻ മന്ത്രിസഭയിൽ കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് സ്കീമിനെതിരായി പ്രമേയം പാസാക്കി. മുഖ്യമന്ത്രി അശോക് ഗഹലോത്തിന്റെ വീട്ടിൽ ചേർന്ന രാജസ്ഥാൻ മന്ത്രിമാരുടെ കൗൺസിൽ വെച്ചായിരുന്നു പ്രമേയം ഏകകണ്‌ഠേന പാസാക്കിയത്.

Content Highlights: Pinarayi urges Modi to put Agnipath on hold in the interest of country

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented