തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ 100 ദിന ഭരണനേട്ടങ്ങള്‍ വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ കുടുംബങ്ങള്‍ക്കും കത്തെഴുതും. 100 ദിവസത്തെ പ്രവര്‍ത്തന നേട്ടങ്ങള്‍ എങ്ങനെ ജനങ്ങളിലെത്തിക്കാം എന്ന ചര്‍ച്ചയില്‍ പി.ആര്‍.ഡിയാണ് മുഖ്യമന്ത്രി കത്തെഴുതുക എന്ന ആശയം മുന്നോട്ടുവച്ചത്. സപ്തംബര്‍ ഒന്നിനാണ് സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കുക.

മാധ്യമങ്ങളില്‍ നിന്ന് പൊതുവെ അകന്ന് നില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന പിണറായി വിജയനും പി.ആര്‍.ഡിയുടെ നിര്‍ദേശം സ്വീകാര്യമായി. എല്ലാ പോസ്റ്റുമാന്മാരുടെയും പക്കല്‍ കത്ത് നേരിട്ടെത്തിക്കും. അവരിലൂടെ കത്ത് എല്ലാ വീടുകളിലും എത്തിക്കാനാണ് പദ്ധതി. കത്തയക്കുന്നതിനെക്കുറിച്ച് വെള്ളിയാഴ്ച തിരുവനന്തപുരത്ത് പി.ആര്‍.ഡി ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചര്‍ച്ചനടന്നു