തൃശ്ശൂര്‍: ഡി.ജി.പി ഓഫീസിന് മുന്നില്‍ നടന്ന സംഭവങ്ങളില്‍ പോലീസിനെ പിന്തുണച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്. പോലീസ് ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിച്ചാല്‍ അംഗീകരിക്കില്ലെന്ന് പിണറായി തൃശ്ശൂരില്‍ പറഞ്ഞു.
പോലീസിനെതിരായ പ്രചാരണത്തില്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ പോലീസ് അക്കാദിയില്‍ എസ്ഐമാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം ചെയ്ത ജിഷ്ണുവിന്റെ കുടുംബത്തെ പോലീസ് നേരിട്ട രീതിയ്ക്കെതിരായി കടുത്ത വിമര്‍ശനം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് പോലീസിനെ ന്യായീകരിച്ചുകൊണ്ട് പിണറായിയുടെ പ്രസംഗം.
ജനങ്ങളുടെ ജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഗുണ്ടാ-മാഫിയാ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിന് പോലീസ് ശക്തമായ നടപടി സ്വീകരിക്കണം. എല്ലാ കാര്യത്തിലും നീതിയുടെ പക്ഷത്ത് നില്ക്കുന്ന പോലീസാണ് വേണ്ടത്. നിയമവാഴ്ചയോടുള്ള ആദരവും അച്ചടക്കവും കൈമുതലായുള്ള പോലീസാണ് ആവശ്യമെന്നും പിണറായി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..