മുഖ്യമന്ത്രി പിണറായി വിജയൻ (Photo: Ridin Damu)
തൃക്കാക്കര: തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ യു.ഡി.എഫ് തൃക്കാക്കരയില്‍ നടത്തിയത് ഹീനമായ പ്രചാരണ രീതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജോ ജോസഫിന്റെ സഹധര്‍മിണിക്ക് പോലും പ്രതികരിക്കേണ്ടി വന്നു. ഇതിനെ തള്ളിപ്പറയാന്‍ പോലും യു.ഡി.എഫ് നേതാക്കള്‍ തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തൃക്കാക്കരയില്‍ ജനങ്ങള്‍ മറുപടി നല്‍കും. ജയിക്കാന്‍ വേണ്ടി മാന്യമായി ജീവിക്കുന്ന കുടുംബത്തെ അപമാനിച്ചു. ആദ്യം ജോ ജോസഫിനെ സഭയുടെ പ്രതിനിധിയാക്കാന് ശ്രമിച്ചു. പിന്നെയാണ് വ്യാജ പ്രചാരണം നടത്തിയത്. ഒരു തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പോലുള്ള ഒരു മുന്നണി ഇത്രയും അധഃപതിക്കാന്‍ പാടുണ്ടോയെന്നും പിണറായി ചോദിച്ചു.
വീഡിയോ പ്രചരിപ്പിച്ചത് ആരെന്ന് പുറത്തുവരും. സംഭവത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതുവരെ അറസ്റ്റിലായത്. പ്രതികള്‍ വ്യാജ ഐ.ഡിയുണ്ടാക്കിയാണ് ഫെയ്സ്ബുക്കില്‍ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തതെന്ന് പോലീസ് പറഞ്ഞതായും പിണറായി വ്യക്തമാക്കി.
Content Highlights: Pinarayi against UDF
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..