
ആലുവ: ആലുവയിൽ മുട്ട കയറ്റി വന്ന ലോറിയിൽ സ്വകാര്യ ബസ് ഇടിച്ച് പതിനായിരക്കണക്കിന് മുട്ടകൾ പൊട്ടി റോഡിൽ പരന്നു. ലോറി അടുത്തുള്ള വർക്ക്ഷോപ്പിലേക്ക് പാഞ്ഞുകയറി രണ്ടു കാറുകളിലും ഇടിച്ച ശേഷമാണ് നിന്നത്. അപകടത്തിൽ ആളപായമില്ല.
ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മണിയോടുകൂടിയാണ് ആലുവ പെരുമ്പാവൂർ റോഡിൽ അപകടമുണ്ടായത്. ക്രിസ്മസ് വിപണി കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങളിലേക്ക് മുട്ട കയറ്റി കൊണ്ടുവന്ന പിക്കപ്പ് ലോറിയാണ് അപകടത്തിൽ പെട്ടത്. സ്വകാര്യ ബസ് ലോറിക്ക് പുറകിൽ വന്നിടിക്കുകയായിരുന്നു.
ലോറിയിലുണ്ടായിരുന്ന ഇരുപതിനായിരത്തോളം മുട്ടകൾ പൊട്ടി നശിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി റോഡ് ഗതാഗത യോഗ്യമാക്കി.
Content Highlights: Aluva Egg Truck Crash: Thousands of Eggs Shattered
Published: 17 Dec 2024, 03:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented