ഫോട്ടോകൾ സംഗീതം പൊഴിക്കുമ്പോൾ


കെ. ഉണ്ണിക്കൃഷ്ണൻ

മധുരാജിന്റെ ഫോട്ടോപ്രദർശനത്തിൽ നിന്ന്‌

കൊച്ചി: എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാ കേന്ദ്രത്തിന്റെ മുകള്‍നിലയിലെ ഫോട്ടാകള്‍ നോക്കിനില്‍ക്കുമ്പോള്‍ സംഗീത സദിരുകള്‍ നിറഞ്ഞ സന്ധ്യകള്‍ തൊട്ടരികിലെന്നു തോന്നും.

'മാതൃഭൂമി' പീരിയോഡിക്കല്‍സില്‍ സീനിയര്‍ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫറായ മധുരാജിന്റെ ഫോട്ടോ പ്രദര്‍ശനം 'കവാലി' കേരള ലളിതകലാ അക്കാദമിയാണ് ഒരുക്കുന്നത്. 14-ന് സമാപിക്കും. 95 ചിത്രങ്ങളില്‍ പാട്ട് ലഹരിയായി ഹൃദയത്തില്‍ കൊണ്ടുനടന്ന ചില മനുഷ്യരുടെ അപൂര്‍വ ജീവിത നിമിഷങ്ങളാണ്. 15 വര്‍ഷത്തിനിടെ അവര്‍ക്കൊപ്പം നടന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍. അവരെക്കുറിച്ച് ഹൃദയം തൊടുന്ന ജീവിതക്കുറിപ്പുകളുമുണ്ട്. ഇബ്രാഹിം തുരുത്തിക്കാണ് പ്രദര്‍ശനം സമര്‍പ്പിച്ചിരിക്കുന്നത്. ജീവിക്കാനായി പല ജോലികളും ചെയ്ത ഫോര്‍ട്ട്കൊച്ചിക്കാരനായ ഇബ്രാഹിമിന്റെ ഗായകനായുള്ള തുടക്കം മെഹബൂബിന്റെ ആരാധകനായിട്ടായിരുന്നു. പിന്നീട് പല വേദികളിലും ഒപ്പംപാടി.

ലോകമറിയുന്ന ഷഹനായ് വാദകന്‍ ഉസ്താദ് ബിസ്മില്ലാ ഖാന്റെ മലയാളിയായ ഏക ശിഷ്യന്‍ ഉസ്താദ് ഹസ്സന്‍ ഭായി ചിത്രത്തിലുണ്ട്. തലശ്ശേരിയിലെ പ്രശസ്തമായ കേയി കുടുംബത്തിലെ അംഗമായ അദ്ദേഹം മുപ്പതോളം സംഗീത ഉപകരണങ്ങള്‍ വായിക്കും.

സംഗീതം പഠിപ്പിക്കാന്‍ നിരന്തര യാത്രകള്‍ നടത്തുന്ന ഉസ്താദ് ഹാരിസ് ഭായിയുടെയും ചിത്രങ്ങളുണ്ട്. കലാ സമിതികളിലും കല്യാണ വീടുകളിലും നാടകങ്ങള്‍ക്കും കഥാപ്രസംഗങ്ങള്‍ക്കുമെല്ലാം തബല വായിച്ച അദ്ദേഹത്തിന് വലിയ ശിഷ്യസമ്പത്തുണ്ട്.

പിന്നണി ഗായകനായ മെഹബൂബിന് ഒപ്പം നടന്ന് ഒരു ദേശത്തിന്റെ പാട്ടുകാരനായി മാറിയ മട്ടാഞ്ചേരിക്കാരന്‍ സി.കെ. അബുവും ചിത്രശേഖരത്തിലുണ്ട്.

മൂവായിരം ഗ്രാമഫോണ്‍ േെറക്കാഡുകള്‍ സൂക്ഷിക്കുന്ന റേഡിയോ കോയ, സംഗീതലോകത്തെ ചങ്ങാതികളായ സി.എം. വാടിയിലും ടി.സി.കോയയും സായ്ബാന്‍ജോ എന്ന സംഗീത ഉപകരണം ജീവിതമാക്കിയ ഹമീദിക്ക, ബാബുരാജിന്റെ ട്രൂപ്പിലെ പാട്ടുകാരനായിരുന്ന കോഴിക്കോട് അബൂബക്കര്‍, കണ്ണൂര്‍ മ്യൂസിക് അക്കാദമിയുടെ അന്തുക്ക തുടങ്ങിയവരും ചിത്രങ്ങളായുണ്ട്.

മനസ്സുകൊണ്ടെടുത്ത ഫോട്ടോകള്‍

പയ്യന്നൂരില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ വിട്ടാല്‍ പലപ്പോഴും മധുരാജിന്റെ യാത്ര അച്ഛന്‍ കരുണാകരന്റെ സീക്കോ സ്റ്റുഡിയോവിലേക്കായിരുന്നു. അച്ഛന്റെ അരികിലിരുന്ന് പഠിച്ച ഫോട്ടോഗ്രഫിയില്‍ കാലം അലിവുകൂടി ചേര്‍ത്തുവെച്ചു. ക്യാമറയില്‍ പതിഞ്ഞത് മനുഷ്യന്റെ നോവും ചുറ്റുമുള്ള നെറികേടുകളുമാണ്. 30 വര്‍ഷമായി മാതൃഭൂമിയില്‍ പ്രവര്‍ത്തിക്കുന്നു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിതം, പ്ലാച്ചിമടയിലെ ജലചൂഷണം, കൂടംകുളം സമരം എന്നീ വിഷയങ്ങളില്‍ മധുരാജിന്റെ നിരവധി പ്രദര്‍ശനങ്ങള്‍ രാജ്യവ്യാപകമായി നടന്നിട്ടുണ്ട്.

''ജീവിതം സംഗീതത്തിനു നല്‍കിയ മനുഷ്യരുടെ ജീവിതമാണ് ഈ ചിത്രങ്ങള്‍. സംഗീതം സമൂഹത്തില്‍ മതേതരമായ ഒരു ഇടം ഒരുക്കുന്നുണ്ട്'' - മധുരാജ് പറയുന്നു.

Content Highlights: Photo exhibition madhuraj


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented