ഫാര്‍മസിസ്റ്റ് ഒഴിവുണ്ട്, നിയമനമില്ല, താത്കാലികമായി പോയാല്‍ ശമ്പളവുമില്ല


അമൃത എ.യു.  

പ്രതീകാത്മക ചിത്രം | AFP

കൊച്ചി: ഫാര്‍മസിസ്റ്റ് റാങ്ക് ലിസ്റ്റ് കാലാവധി കഴിയാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റാങ്ക് പട്ടികയിലുള്ളവര്‍ക്ക് നിയമനം നല്‍കാതെ സര്‍ക്കാര്‍. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം ഫാര്‍മസിസ്റ്റ് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ലിസ്റ്റിലുള്ളവരുടെ നിയമനം അനന്തമായി നീളുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ നിയമനങ്ങള്‍ക്ക് തടസമെന്നാണ് സര്‍ക്കാര്‍ വാദം.

എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നിന്നും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരാള്‍ക്കുപോലും ഇതുവരെ നിയമനം നല്‍കിയിട്ടില്ല. ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 529/ 2019) തസ്തികയില്‍ നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് 2019-ലാണ് പ്രസിദ്ധീകരിച്ചത്. 2024ല്‍ ലിസ്റ്റിന്റെ കാലാവധി കഴിയുമെന്നിരിക്കെയാണ് പട്ടികയിലുള്‍പ്പെട്ട ഒരാള്‍ക്ക് പോലും നിയമനം നല്‍കാതിരിക്കുന്നത്.



ഈ വര്‍ഷം റാങ്ക് ലിസ്റ്റിലുള്ള 14 പേരെ നിയമിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ വര്‍ഷം ലിസ്റ്റിന്റെ കാലാവധി നീട്ടുകയും കൂടുതല്‍ പേരെ നിയമിച്ചു എന്നുമാണ് പറയുന്നത്. അതുകൊണ്ടാണ് ഇത്തവണ നിയമനം നല്‍കാത്തതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ചിറ്റാറ്റുകര, ഞാറക്കല്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഫാര്‍മസിസ്റ്റുകളെ താത്കാലിക ജോലിക്കായി വിളിച്ചിട്ടുണ്ട്. താത്കാലികമായി പോയാല്‍ ശമ്പളവുമില്ല. റാങ്ക് ലിസ്റ്റിലുള്ള പലരും പ്രായ പരിധി കഴിയാറായവരാണ്. അവരൊക്കെ ഇനി എന്തുചെയ്യണമെന്ന് അറിയാത്ത സാഹചര്യമാണെന്നും എറണാകുളം പറവൂര്‍ സ്വദേശിനിയായ കാര്‍ത്തിക പറയുന്നു.

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ രണ്ട് ഫാര്‍മസിസ്റ്റുകള്‍ വേണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ മിക്ക ആശുപത്രികളിലും നിലവില്‍ ഒരു ഫാര്‍മസിസ്റ്റ് മാത്രമാണു ഉള്ളത്. മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെല്ലാം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് പരാതി കൊടുത്തിട്ടുണ്ടെന്നും യുവതി മാതൃഭൂമി ഡോട്ട്മി കോമിനോട് പറഞ്ഞു.


Content Highlights: Pharmacist PSC rank list


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented