തിരുവനന്തപുരം: സംസ്ഥാനത്ത് പി.ജി. ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. 

രണ്ടുദിവസത്തിനകം കൂടുതല്‍ ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍മാരെ നിയോഗിക്കാമെന്ന് ഉറപ്പു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.

ഒരാഴ്ചയായി ഒ.പി., വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ച് സമരത്തിലായിരുന്നു പി.ജി. ഡോക്ടര്‍മാര്‍.

content highlights:pg doctor's strike withdrawn