കേരള ഹൈക്കോടതി | Photo: Mathrubhumi
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ചകേസില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതില്‍ നിരുപാധികം ക്ഷമ ചോദിച്ച് സര്‍ക്കാര്‍. കേസില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു നേരിട്ട് കോടതിയില്‍ ഹാജരായി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് നിര്‍ദേശത്തില്‍ നടപടികള്‍ നീണ്ടുപോകുന്നതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ജനുവരി 15-ാം തീയതിക്കുള്ളില്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി രേഖാമൂലം ഉറപ്പ് നല്‍കി. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പൊതുമുതല്‍ നശിപ്പിച്ച സംഭവം ഗൗരവമുള്ളതാണെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തല്‍.
അതേസമയം, കേസില്‍ പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറിനെ ഇനി മുതല്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരെ 140ലധികം കേസുകളാണ് വിവിധ സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Content Highlights: pfi harthal case revenue recovery kerala government apologized unconditionally
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..