കേരള ഹൈക്കോടതി | Photo: Mathrubhumi
കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിലുണ്ടാക്കിയ നാശനഷ്ടങ്ങൾക്ക് ജപ്തിയിലൂടെ നഷ്ടപരിഹാരം ഈടാക്കുന്നതിലെ സർക്കാർ മെല്ലെപ്പോക്കിൽ ഹൈക്കോടതിക്ക് അതൃപ്തി.
നഷ്ടപരിഹാരത്തുക ഈടാക്കാൻ ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് ഡിവിഷൻ ബഞ്ച് നിർദേശിച്ചു.
ജില്ലാ അടിസ്ഥാനത്തിൽ നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച കോടതിക്ക് റിപ്പോർട്ട് നൽകണം.
ജപ്തി നടപടികൾക്ക് നോട്ടീസ് നൽകേണ്ട ആവശ്യമില്ലെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹർത്താലിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വ്യാപക അക്രമമാണ് നടത്തിയത്.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പൊതു-സ്വകാര്യ മേഖലകൾക്കുണ്ടായത്.
Content Highlights: popular front hartal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..