കൊല്ലപ്പെട്ട സുബൈർ
പാലക്കാട്: എലപ്പുള്ളിയിൽ വെട്ടേറ്റുമരിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) പ്രവർത്തകൻ കുപ്പിയോട് മുഹമ്മദ് സുബൈറിന്റെ കുടുംബത്തിനും ജപ്തിനോട്ടീസ്. ‘പരേതനായ സുബൈറിന്റെ അവകാശികൾ’ എന്നപേരിലാണ് ജപ്തിനോട്ടീസ് വന്നിരിക്കുന്നത്. എലപ്പുള്ളി വില്ലേജിൽ (ഒന്ന്) പെടുന്ന അഞ്ചുസെന്റ് ഭൂമിയാണ് കണ്ടുകെട്ടാൻ നടപടി വന്നത്.
2022 ഏപ്രിൽ 15-നാണ് സുബൈർ കൊല്ലപ്പെട്ടത്. പിന്നിൽ ആർ.എസ്.എസ്. പ്രവർത്തകരാണെന്ന് പി.എഫ്.ഐ. ആരോപിച്ചിരുന്നു. 2022 സെപ്റ്റംബർ 23-നാണ് പി.എഫ്.ഐ.യെ നിരോധിച്ചതിനുപിന്നാലെ സംഘടന ഹർത്താൽ നടത്തിയത്. അഞ്ചുമാസംമുമ്പ് വെട്ടേറ്റുമരിച്ച സുബൈറിന്റെ വീട്ടിൽ ജപ്തിനോട്ടീസ് വന്നത് ഏതുസാഹചര്യത്തിലാണെന്ന് വ്യക്തതവന്നിട്ടില്ല. ലാൻഡ് റവന്യൂ കമ്മിഷൻ ജില്ലാ കളക്ടർമാർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജപ്തിനടപടികളെന്നാണ് വിവരം.
Content Highlights: pfi-hartal-asset-seizing-procedure
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..