കോഴിക്കോട്:  പെട്രോള്‍ പമ്പുകളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് ആഹ്വാനം ചെയ്ത ഏഴുമണിക്കൂര്‍ സമരം തുടങ്ങി. 

രാവിലെ ആറുമുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് സമരം. സമരത്തില്‍ നിന്ന് കണ്ണൂര്‍ ജില്ലയെ ഒഴിവാക്കിയിട്ടുണ്ട്.

രാത്രികാലങ്ങളിലും മറ്റും പമ്പുകള്‍ക്ക് നേരെ അക്രമമുണ്ടാകുന്നത് പലതവണ പരാതിപ്പെട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഗൗരവമായി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് സമരം. സംസ്ഥാനത്തെ മുഴുവന്‍ പമ്പുകളും അടച്ചിടുമെന്ന് അസോസിയേഷന്‍ അറിയിച്ചു.