തിരുവനന്തപുരം: ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. തുടര്‍ച്ചയായി നാലാം ദിവസമാണ് വില വര്‍ധിപ്പിക്കുന്നത്. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്.

തിരുവനന്തപുരത്ത് പെട്രോളിന് 104.63 രൂപയും ഡിസലിന് 95.99 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 102.73 രൂപയും ഡിസലിന് 95.85 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 102.84 രൂപയും ഡിസലിന് 95.99 രൂപയുമാണ് വില.

Content Highlights: Petrol, diesel prices hiked for 4th consecutive day