തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിച്ചു. തിരുവനന്തപുരം നഗരത്തിലും കാസര്‍കോടും പെട്രോള്‍ വില നൂറ് കടന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. 

തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 100.15 രൂപയും ഡീസലിന് 95.99 രൂപയുമാണ് വില. കാസര്‍കോട് പെട്രോളിന് 100.16 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന്  98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ് വില.

Content Highlights: Petrol, diesel prices hiked again