കോഴിക്കോട്: വീണ്ടും ഇന്ധന വിലകൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്.

18 ദിവസത്തിന് ഇടയിൽ ഡീസലിന് കൂടിയത് 3.57 രൂപയാണ്. കഴിഞ്ഞ 18 ദിവസത്തിനിടെ 15 തവണ ഇന്ധനവില കൂട്ടി.

ഇക്കാലത്ത് പെട്രോളിന് 2.62 രൂപയും ഡീസലിന് 3.57 രൂപയും വർധിച്ചു.

പല ജില്ലകളിലും പെട്രോൾ വില 85 കടന്നു. ഡീസൽ വില 80ന് അടുത്തെത്തി.

ഇന്ധനവില കഴിഞ്ഞ 2 വർഷത്ത ഏറ്റവും ഉയർന്ന നിരക്കിലേക്കു കുതിച്ചു. 2018 ഒക്ടോബറിനു ശേഷമുള്ള ഉയർന്ന വിലയാണിത്.