കെ.എൻ ബാലഗോപാൽ| ഫോട്ടോ: സി.ആർ ഗിരീഷ് കുമാർ/ മാതൃഭൂമി
തിരുവനന്തപുരം: പെട്രോളിനും ഡീസലിനും രണ്ടുരൂപ സെസ് ചുമത്തിയുള്ള ബജറ്റ് നിര്‍ദേശത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ, സര്‍ക്കാര്‍ വീണ്ടുവിചാരത്തിന്. വ്യാപക പ്രതിേഷധത്തോടൊപ്പം എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍തന്നെ അതൃപ്തിയറിയിച്ചതോടെയാണിത്.
സഭയിലെ ചര്‍ച്ചയ്ക്കുശേഷമല്ലേ നികുതി നിര്‍ദേശങ്ങളില്‍ തീരുമാനമുണ്ടാകുകയെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ ശനിയാഴ്ച പറഞ്ഞു. മുഖ്യമന്ത്രിയുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു പ്രതികരണം. സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും സമാനരീതിയിലാണ് പ്രതികരിച്ചത്.
പ്രതിപക്ഷം വന്‍ പ്രതിഷേധത്തിന് കോപ്പുകൂട്ടുന്ന സാഹചര്യത്തില്‍ വിഷയം തണുപ്പിക്കാനാണ് എല്‍.ഡി.എഫ്. ഒരുങ്ങുന്നത്. വ്യാഴാഴ്ച ജില്ലാ ആസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സമരം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബുധനാഴ്ചതന്നെ ധനമന്ത്രി നിയമസഭയില്‍ ഇളവു പ്രഖ്യാപിച്ചേക്കുമെന്ന സൂചന പുറത്തുവന്നു. ഇതിനിടെ യു.ഡി.എഫ്. സമരം ചൊവ്വാഴ്ചത്തേക്ക് മാറ്റി.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കരിങ്കൊടി കാണിക്കല്‍ അടക്കം യു.ഡി.എഫ്. പ്രതിഷേധം കനപ്പിച്ചത് എല്‍.ഡി.എഫിനെ സംബന്ധിച്ച് അപ്രതീക്ഷിതനീക്കമാണ്. തുടക്കത്തിലെ തണുപ്പന്‍ നിലപാടുമാറ്റി പൊടുന്നനെയാണ് യു.ഡി.എഫ്. സമരത്തിനിറങ്ങിയത്. നിയമസഭയില്‍തന്നെ പ്രതിഷേധിക്കാനും തെരുവില്‍ അതിന് തുടര്‍ച്ചയുണ്ടാക്കാനും കഴിഞ്ഞത് രാഷ്ട്രീയനേട്ടമായാണ് കോണ്‍ഗ്രസും യു.ഡി.എഫും കാണുന്നത്.
വിമര്‍ശനം പരിശോധിക്കും
ഇന്ധനസെസ് അടക്കമുള്ള നിര്‍ദേശമുണ്ടങ്കിലും ബജറ്റ് പാസായിട്ടില്ല. വിമര്‍ശനങ്ങളും ചര്‍ച്ചകളുമൊക്കെ വരുന്നുണ്ട്. ചര്‍ച്ചനട ക്കട്ടെ. അവയെല്ലാം പരിശോധിക്കും. പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം എല്ലാവര്‍ക്കുമുണ്ട്. ഇന്ധനവില കുത്തനെ ഉയര്‍ത്തിയത് കേന്ദ്രസര്‍ക്കാരാണ്. വര്‍ഷം 40,000 കോടിയുടെ കുറവാണ് കേന്ദ്രവിഹിതത്തില്‍ വന്നിരിക്കുന്നത്. -എം.വി. ഗോവിന്ദന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി.
സൂചന വ്യക്തം
ബജറ്റ് ചര്‍ച്ചയില്‍ തിരുത്തലുണ്ടാകുമെന്ന സൂചനയാണ് സി.പി.എം. നേതാക്കളും നല്‍കുന്നത്. എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഇക്കാര്യം പരസ്യമായി പറയുകയുംചെയ്തു. പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയത് ജനങ്ങളെ ബാധിക്കുന്ന തീരുമാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബജറ്റ് നിര്‍ദേശങ്ങളെ തള്ളുന്നതിനുപകരം അതിലേക്കെത്തിച്ച കേന്ദ്രസമീപനം വിശദീകരിച്ചുള്ള പ്രതിരോധമാണ് എല്‍.ഡി.എഫിന്റേത്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനിലപാടുകള്‍ തുറന്നുകാണിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജാഥ 20-ന് കാസര്‍കോട്ടുനിന്ന് തുടങ്ങുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇടതുപക്ഷത്തിന് അനുകൂലമായ കളമൊരുക്കലാണ് ലക്ഷ്യം. ആ ഘട്ടത്തില്‍ ബജറ്റിലെ സെസ് നിര്‍ദേശം തിരിച്ചടിയാണെന്ന അഭിപ്രായവും പാര്‍ട്ടിയിലുണ്ട്.
Content Highlights: petrol diesel cess, finance minister may announce relaxation in assembly
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..