ന്യൂഡല്‍ഹി: തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. തിങ്കളാഴ്ച പെട്രോള്‍ ലിറ്ററിന് 54 പൈസയും ഡീസലിന് 47 പൈസയും കൂടി. 

ചൊവ്വാഴ്ചയും വില വര്‍ധിച്ചതോടെ പെട്രോളിന് കൊച്ചിയില്‍ 76.87 രൂപയും ഡീസലിന് 71.18 രൂപയുമാണ് വില. പത്തു ദിവസംകൊണ്ട് പെട്രോളിന് കൂടിയത് 5.48 രൂപയും ഡീസലിന് കൂടിയത് 5.51 രൂപയുമാണ്.

തുടര്‍ച്ചയായി 82 ദിവസം എണ്ണവിലയില്‍ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂണ്‍ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്‌കരണം നടപ്പാക്കിയത്. അന്നു മുതല്‍ ദിവസവും വില കൂട്ടുകയാണ്.

Content Highlights: Petrol and diesel prices hiked for tenth day in a row