തിരുവനന്തപുരം: ഇരുട്ടടിയായി രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. 14 ദിവസത്തിനിടെ ഇത് എട്ടാം തവണയാണ് ഇന്ധനവില കൂടുന്നത്. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 31 പൈസയുമാണ് കൂട്ടിയത്.

ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് വില 98.39 രൂപയായി വില. ഡീസലിന് 93.74 രൂപയുമാണ് ഇന്നത്തെ വില.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96.51 രൂപയും ഡീസലിന് 92.97 രൂപരൂപയുമാണ് ഇന്നത്തെ വില. 

തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം 23ാം തവണയാണ് ഇന്ധനവില വര്‍ദ്ധിച്ചത്. 

Content Highlight: Petrol and Diesel prices hike again