തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. ഡീസല്‍ ലിറ്ററിന് 36 പൈസയും പെട്രോള്‍ ലിറ്ററിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 105.48 രൂപയും ഡീസലിന് ലിറ്ററിന് 98.71 രൂപയുമാണ് ഇന്നത്തെ നിരക്ക്. 

ഇന്ധന വിലയില്‍ ഇന്നലെയും വർധനവുണ്ടായിരുന്നു. പെട്രോളിന് 30 പൈസവരെയും ഡീസലിന് 37 പൈസ വരെയുമാണ് ഇന്നലെ സംസ്ഥാനത്ത് വര്‍ധിച്ചത്. 

ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന്‍റെ വിലയും ഇന്നലെ വർധിപ്പിച്ചിരുന്നു. പാചകവാതകം സിലിന്‍ഡറിന് 15 രൂപയാണ് കൂട്ടിയത്. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള 14.2 കിലോ സിലിന്‍ഡറിന് കൊച്ചിയില്‍ ഈ മാസം ഒന്നിന് 891.50 രൂപയായിരുന്നത് 906.50 രൂപയായാണ് ഉയര്‍ന്നത്. തിരുവനന്തപുരത്ത് 909 രൂപയും കോഴിക്കോട്ട് 908.50 രൂപയുമാണ് പുതിയ നിരക്ക്.

ontent highlights: petrol and diesel price hike