തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് മുപ്പതുപൈസയുമാണ് കൂട്ടിയത്. 

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 98.93 രൂപയായി. ഡീസല്‍ വില 94.17 രൂപയുമാണ്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 97.32 രൂപയും ഡീസലിന് 92.71 രൂപയുമാണ് ഇന്നത്തെ നിരക്ക്.

content highlights: petrol and diesel price hike