കൊച്ചി: കോവിഡ് പ്രതിസന്ധിയുടെ പേരിൽ സർക്കാർ ജീവനക്കാരുടെ ആറു ദിവത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കാനുള്ള നീക്കത്തിനെതിരേ പ്രതിപക്ഷ സർവീസ് സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു. നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആർടിസി ജീവനക്കാരുടെയും സംഘടനകൾ ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്.

ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കുമ്പോൾ ആകെ ഒരു മാസത്തെ വേതനമാണ് നഷ്ടമാകുന്നത്. കേന്ദ്രസർക്കാർ 12 മാസം ഒരു ദിവസത്തെ ശമ്പളം വീതം നൽകാനാണ് ജീവനക്കാരോട് അഭ്യർത്ഥിച്ചിരുന്നത്. എന്നാൽ, താൽപര്യമില്ലാത്തവർക്ക് ശമ്പളം നൽകാതിരിക്കാൻ അവസരമുണ്ട്. കേരളത്തിൽ ഇത്തരമൊരു അവസരമില്ല.
കേരള സർക്കാർ ജീവനക്കാരുടെ അനുമതിയില്ലാതെ നടപ്പാക്കുന്ന നിർബന്ധിത സാലറി കട്ട് നിയമവിരുദ്ധമാണെന്നും അതിനാൽ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹർജികളിൽ പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..