തൃശൂര്‍: പൂരത്തിന്റെ മേളം അരങ്ങേറുന്നതിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു. പാറമേക്കാവ് വിഭാഗത്തിന്റെ ചെണ്ടമേളത്തിനിടെയാണ് സംഭവം. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. 

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ട് മണിക്കാരംഭിക്കുന്ന ഇലഞ്ഞിത്തറമേളത്തില്‍ കുട്ടന്‍ മാരാര്‍ പങ്കെടുത്തേക്കും.

 

Content Highlights: Peruvanam Kuttan Marar, Thrissur Pooram 2019