തിരുവനന്തപുരം: കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി ഉപദേഷ്ടാക്കളെ മാറ്റി നിര്‍ത്തിക്കൊണ്ട് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി എന്‍. പ്രഭാവര്‍മയാണ് മീഡിയാ സെക്രട്ടറി. പി എം മനോജ്  പ്രസ് സെക്രട്ടറിയാവും.സി.എം. രവീന്ദ്രന്‍, പി ഗോപന്‍, ദിനേശ് ഭാസ്‌കര്‍ എന്നിവരാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍.

എം സി ദത്തൻ (മെന്റർ, സയൻസ്), അഡ്വ. എ.രാജശേഖരൻ നായർ ( സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ),എ സതീഷ് കുമാർ, സാമുവൽ ഫിലിപ്പ് മാത്യു(അസി. പ്രൈവറ്റ് സെക്രട്ടറിമാർ). വി എം. സുനീഷ്, അഡീഷണൽ പി.എ, ജി.കെ ബാലാജി(പേഴ്സണൽ അസിസ്റ്റന്റ്) എന്നിങ്ങനെയാണ് മറ്റ് നിയമനങ്ങൾ. പ്രൈവറ്റ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറി നിയമനങ്ങൾ നേരത്തെ നടന്നിരുന്നു.