സിറാജ്
മുട്ടം: സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി മൂന്ന് പേര്‍ഷ്യന്‍ പൂച്ചകളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍.
പിടിയിലായ മുട്ടത്തറ മാണിക്കവിളാകം ഭാഗത്ത് ജവഹര്‍ മുസ്ലിം പള്ളിക്ക് സമീപം പുതുവല്‍പുരയിടം വീട്ടില്‍ സിറാജി(25)നെ മുട്ടം സി.ജെ.എം. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു.
ഓഗസ്റ്റ് ഒന്നാംതീയതിയാണ് മ്രാല തെങ്ങുംപിള്ളില്‍ ബിലാലിന്റെ വീട്ടില്‍ ഇയാള്‍ അതിക്രമം കാട്ടിയത്. ബിലാലിന്റെ ഭാര്യ ഫാത്തിമയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ടി.വി. തല്ലിത്തകര്‍ത്തു. അതിനുശേഷം മൂന്ന് പേര്‍ഷ്യന്‍ പൂച്ചകളെയും കവര്‍ന്നു.
മൂന്നു പൂച്ചകളെയും തിരുവനന്തപുരത്തുനിന്ന് കണ്ടെത്തി. സി.ഐ. പ്രിന്‍സ് ജോസഫ്, എസ്.ഐ.മാരായ ജിബിന്‍ തോമസ്, അസീസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനു, സിനാജ്, മാഹിന്‍, ഷിയാസ് എന്നിവരുള്പ്പെട്ടസംഘമാണ് കേസ് അന്വേഷിക്കുന്നത്.
Content Highlights: Persian cats were kidnapped; The youth was arrested
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..