തിരുവനന്തപുരം: കെ.എം.എസ്.സി.എല്‍., കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ തുടങ്ങിയ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു പുറമേ സ്വകാര്യ ഏജന്‍സികള്‍, എന്‍.ജി.ഒകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിദേശത്ത് രജിസ്റ്റര്‍ ചെയ്ത മലയാളി അസോസിയേഷന്‍ എന്നിവയ്ക്കും അംഗീകൃത റിലീഫ് ഏജന്‍സികളായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദുരിതാശ്വാസ സഹായങ്ങള്‍ നേരിട്ടോ സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയോ റവന്യൂ-ആരോഗ്യ വകുപ്പുകള്‍ മുഖേനയോ വിതരണം ചെയ്യാവുന്നതാണ്. വിദേശത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും സഹായം നല്‍കാന്‍ കഴിയും. സഹായം നല്‍കുന്ന ആ ഏജന്‍സിയെ കുറിച്ച് നോര്‍ക്ക പരിശോധിച്ച് അംഗീകാരം നല്‍കും. നല്‍കുന്ന സഹായം സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയാണ് വിതരണം ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.

content highlights: permission will be given to more oraganisations to act as relief agencies-chief minister