തിരുവന്തപുരം:എന്‍.ഐ.എ. ആവശ്യപ്പെട്ട സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കുന്നതിനായി ഹാര്‍ഡ് ഡിസ്‌ക് വാങ്ങാന്‍ ഭരണാനുമതി. പൊതുഭരണ വകുപ്പ് ഇലക്ട്രോണിക്‌സ് വിഭാഗം ഇതിനായി ആഗോള ടെണ്ടര്‍ വിളിക്കും. 2019 ജൂണ്‍ മുതല്‍ 2020 ജൂണ്‍ വരെയുളള ദൃശ്യങ്ങളാണ് കൈമാറുക. 

ടെണ്ടര്‍ അടക്കമുളള നടപടികളിലൂടെയാണ് ഇത്തരത്തില്‍ വന്‍തോതില്‍ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 68 ലക്ഷം രൂപ മുടക്കി 400 ടിബി ശേഖരണശേഷിയുളള ഹാര്‍ഡ് ഡിസ്‌ക് വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് പൊതുഭരണ വകുപ്പ് ഇലക്ട്രോണിക്‌സ് വിഭാഗം ആഗോള ടെണ്ടര്‍ ക്ഷണിക്കും. 

സെക്രട്ടറിയേറ്റിലെത്തി ദൃശ്യങ്ങള്‍ പരിശോധിക്കുക എന്‍.ഐ.എക്ക് അസാധ്യമാണ്. 83 ക്യാമറകളാണ് സെക്രട്ടറിയേറ്റിലും പരിസരത്തുമായി സ്ഥാപിച്ചിട്ടുളളത്. വിപുലമായ ഒരു ദൃശ്യശേഖരമാണിത്. അത് പരിശോധിക്കുക എളുപ്പമല്ല. നിശ്ചിതകാലയളവിലുളള ദൃശ്യങ്ങള്‍ അവരുടെ സൗകര്യാനുസരണം പരിശോധിക്കാനുളള സാഹചര്യമാണ് എന്‍.ഐ.എ.ആവശ്യപ്പെട്ടിരുന്നത്. അതുകൊണ്ടാണ് ഇവര്‍ക്ക് ദൃശ്യങ്ങള്‍ കൈമാറുന്നത്.

 

Content Highlights: Permission to purchase a hard disk to provide CCTV footage from the Secretariat to the NIA