
എം.ജി.രാജമാണിക്യം |Photo:mathrubhumi
തിരുവനന്തപുരം: കൊച്ചി മെട്രോ റെയിലിനുവേണ്ടി ശീമാട്ടി വസ്ത്ര വ്യാപാരശാലയുടെ ഭൂമി ഏറ്റെടുത്തതില്‍ ഉയര്‍ന്ന അഴിമതിയാരോപണത്തില്‍ എറാണാകുളം മുന്‍ ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യത്തിനെതിരെ അന്വേഷണത്തിന് അനുമതി.
വിജിലന്‍സ് അന്വേഷണത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. മെട്രോ നിര്‍മ്മാണത്തിന് വേണ്ടി ഭൂമിയേറ്റെടുക്കല്‍ കരാറില്‍ ശീമാട്ടിക്ക് ഇളവ് നല്‍കിയെന്ന കളമശ്ശേരി സ്വദേശി നല്കിയ പരാതിയിലാണ് അന്വേഷണം.
സര്‍ക്കാര്‍ കണക്കാക്കിയ ഭൂമിയുടെ വിപണി വിലയെക്കാള്‍ കൂടിയ തുകയ്ക്കാണ് ജില്ലാ കളക്ടര്‍ ശീമാട്ടിയുമായി കരാര്‍ ഉണ്ടാക്കിയതെന്നാണ് ആരോപണം. എം.ജി.രാജമാണിക്യം നിലവില്‍ കെ.എസ്.ഐ.ടി.ഐ.എല്‍ എംഡിയാണ്.
Content Highlights: Permission to investigate against former ernakulam collector Rajamanikyam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..